പാലാ: ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനായി വസ്തു വാങ്ങുന്നതിന് ഫണ്ട് ശേഖരണത്തിണ്റ്റെ അവസാന ഘട്ടമായാണ് ഒരു ദിവസം ഒരു കോടി ഉത്സവം എന്ന പേരില്‍ വിപുലമായ പരിപാടി നടത്തുന്നതെന്ന് മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ്കുമാര്‍ പറഞ്ഞു. ഒരു ദിവസം കൊണ്ട് മീനച്ചില്‍ യൂണിയനു കീഴിലെ മുഴുവന്‍ ശ്രീനാരായണീയ ഭവനങ്ങളില്‍ നിന്നുമായി ഒരുകോടി രൂപ ശേഖരിക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ ൨ന് ഒരു ദിവസം ഒരു കോടി പദ്ധതി നടപ്പാക്കും. ഇതിനായി യൂണിയനു കീഴിലെ ൪൭ ശാഖകളിലേയും പതിനായിരത്തോളം വീടുകളിലേയ്ക്ക് നേരിട്ട് യൂണിയന് സെക്രട്ടറി കത്തയയ്ക്കും. വസ്തു സമ്പാദനത്തിനായി മുഴുവന്‍ പേരും നല്കിയ തുകയുടെ കൃത്യമായ കണക്കുകള്‍ സഹിതം ഭീമന് കണക്കു പുസ്തകം അച്ചടിച്ച് ഓരോ വീട്ടിലും എത്തിക്കുമെന്ന് അറിയിച്ചു. മുരുകന്മല പതിച്ചു കിട്ടുന്നതിന് മീനച്ചില്‍ താലൂക്കിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയും ഇച്ഛാശക്തിയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശണ്റ്റെ പിന്തുണയും കൊണ്ട് സാധിച്ചു മീനച്ചില്‍ യൂണിയനു കീഴില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തുന്നതിനും ഈ കൂട്ടായ്മക്കു കഴിയും. ഒരു ദിവസം ഒരു കോടി ഉത്സവ പരിപാടിക്ക് മുന്നോടിയായി ശാഖാ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും വിശേഷാല്‍ പൂജകള്‍ നടക്കും. യൂണിയന് പ്രസിഡണ്റ്റ് എ.കെ. ഗോപി ശാസ്താപുരം സെക്രട്ടറി കെ.എം.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂണിയന് നേതാക്കള്‍ മുഴുവന്‍ ശാഖകളിലുമെത്തി ഒരു ദിവസം ഒരു കോടി ഉത്സവത്തിണ്റ്റെ വിളംബര സന്ദേശം നല്‍കും. യൂണിയനു കീഴിലെ മുഴുവന്‍ കുടുംബങ്ങളിലേയ്ക്കും യൂണിയന് സെക്രട്ടറി നേരിട്ടും കത്തയയ്ക്കും. സെപ്റ്റംബര്‍ ൧൩ന് രാവിലെ ൧൦ന് പാലാ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ പതിനായിരം കത്തയയ്ക്കലിണ്റ്റെ ഉദ്ഘാടനം യൂണിയന് പ്രസിഡണ്റ്റ് എ.കെ. ശാസ്താപുരം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: