ആലുവ: പഞ്ചാബ് സ്വദേശികളായ ചിലര്‍ ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ഒരു പുത്തന്‍ തലമുറ ബാങ്കുമായി ബന്ധപ്പെട്ട ഏതാനും ജീവനക്കാര്‍ പ്രതികളായേക്കും. ഈ ബാങ്കിലെ ചിലര്‍ക്ക് ഇത്തരം തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിനെതുടര്ന്നാണിത്. ഈ കേസില്‍ കേരളത്തിലും പഞ്ചാബിലുമായി 12 പേരാണ് ഇതിനോടകം അറസ്റ്റിലായത്. ഒന്നര വര്‍ഷത്തിലേറെയായി ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു ഇവരെന്ന് വ്യക്തമായി. ഫെഡറല്‍ ബാങ്കിന്റെ ദല്‍ഹിയിലെ ഒരു എടിഎമ്മിലാണ് ആദ്യതട്ടിപ്പ് വിജയകരമായി നടത്തിയത്. തുടര്‍ന്ന് കേരളത്തിലെ എല്ലാ എടിഎമ്മുകളില്‍ നിന്നും പരമാവധി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അഞ്ഞൂറോളം എടിഎം കാര്‍ഡുകളാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഏതാണ്ട് ആര്കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ഇതുപയോഗിച്ച് പലയിടത്തും ഭൂമിവാങ്ങുകവരെ ചെയ്തിരുന്നു. ഐസിഐസിഐ ബാങ്കിന്റെ എടിഎം കാര്‍ഡുകളുപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് വിജയകരമായി നടത്തിയത്. തുടര്‍ന്ന് കേരളത്തിലാണ് ഫെഡറല്‍ ബാങ്കിന് എടിഎം കൂടുതലായുള്ളതെന്ന് മനസ്സിലാക്കി കേരളത്തിലെ എല്ലാ എടിഎമ്മുകളില്‍നിന്നും പരമാവധി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വ്യാജ രേഖകളുപയോഗിച്ചാണ് ഇവര്‍ ഐസിഐസിഐ ബാങ്കില്‍ നിക്ഷേപം തുടങ്ങി പിന്നീട് എടിഎം കാര്‍ഡ് സംഘടിപ്പിച്ചത്. ഐസിഐസിഐ ബാങ്കുകളിലെ ഏതാനും ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇവരെ കൂടിപ്രതികളാക്കിയാല് മാത്രമെ കേസ് നിലനില്ക്കുകയുള്ളു വെന്നനിയമോപദേശവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: