ജീവസത്തകള്‍ അതായത് ജീവാത്മാക്കള്‍ പരമാത്മാവിന്റെ സൂക്ഷ്മാംശങ്ങളാകയാല് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശാശ്വതമായ അസ്തിത്വം, സമ്പൂര്‍ണ്ണമായ ജ്ഞാനം, അവികലമായ ആനന്ദം എന്നിവ ലഭിക്കുന്നതിനുള്ള അഭിലാഷം ഉണ്ടായിരിക്കും. മനുഷ്യസമൂഹത്തില്‍ മൊത്തത്തില്‍ ഈ ആഗ്രഹങ്ങള്‍ പ്രകടമാണ്. സ്വര്‍ലോകം, നോര്ലോകം, തപോലോകം, മഹര്‍ലോകം, ബ്രഹ്മലോകം മുതലായ ഉയര്‍ന്ന ലോകയൂഥങ്ങളില് ജീവാത്മാക്കള്‍ക്ക് കുറേക്കൂടി ദീര്‍ഘമായ ജീവിതം അനുഭവിക്കാന്‍ സാധിക്കും. കൂടുതല്‍ അളവില്‍ അറിവുണ്ടാക്കുവാന്‍ സാധിക്കും. കൂടുതല്‍ അളവില്‍ ആനന്ദം അനുഭവിക്കുന്നതിന് ഇടയാവുകയും ചെയ്യും. ഭൂമിയിലുള്ളതിനേക്കാള്‍ ആയിരമിരട്ടി ആനന്ദവും ജീവിതദൈര്‍ഘ്യവും അനുഭവയോഗ്യമായ ഉയര്‍ന്ന ലോകങ്ങളുണ്ട്. ഏങ്കിലും അവിടെയും വാര്‍ദ്ധക്യം, രോഗം, മരണം എന്നിവയുണ്ട്. ആകയാല്‍ പരമപുരുഷോത്തമനായ ഭഗവാനെ പ്രേമപൂര്‍വ്വം വിവിധ ഭാവങ്ങളില്‍ സേവിക്കുന്നതുകൊണ്ടുള്ള ആനന്ദവും തമ്മില്‍ താരതമ്യം ചെയ്തിനോക്കിയാല് ആദ്യത്തേത് സമുദ്രമെങ്കില്‍ രണ്ടാമത്തേത് ഒരു ജലബിന്ദു മാത്രമാണ്.
എല്ലാ ജീവികളും ഈ ഭൗതികലോകത്തില് പരമാവധി സൗഖ്യം നേടുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവിടെ എല്ലാവരും ദുഃഖിതരുമാണ്. ഉയര്‍ന്ന ലോകങ്ങളില്‍ ജീവിതദൈര്‍ഘ്യവും സുഖസൗകര്യങ്ങളും കൂടുതലാണെങ്കിലും അവിടെയും ദുഃഖമുണ്ട്. ഇതെല്ലാം ഭൗതിക പ്രകൃതിയുടെ നിയമമാണ്. ജീവിതത്തിന്റെ ദൈര്‍ഘ്യവും സുഖസൗകര്യങ്ങളും അളവും ഗണ്യമായി നമുക്ക് വര്‍ധിപ്പിക്കാമെങ്കിലും ഭൗതികപ്രകൃതിയുടെ നിയമമനുസരിച്ച് നാം ദുഃഖിതരായി തന്നെയിരിക്കും. നമ്മുടെ ശരീരഘടനയ്ക്കനുസരിച്ചുള്ള സുഖത്തിന്റെ സ്വഭാവം ഭൗതിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സുഖത്തിന്റേതില് നിന്ന് തുലോം ഭിന്നമാണ്. സച്ചിദാനന്ദമായ വിഗ്രഹനായ പരമപുരുഷോത്തമന്റെ സര്‍വ്വോത്കൃഷ്ടവും ദിവ്യവുമായ ആത്മീയശക്തിയുടെ എത്രയും ചെറിയ ഒരു കണമാണ് ജീവാത്മാവ്. ആകയാല്‍ ആദ്ധ്യാത്മികമായ ആനന്ദമനുഭവിക്കുന്നതിനുള്ള വാസന സ്വാഭാവികമായും അതിനുണ്ടായിരിക്കും. എന്നാല്‍ ഭാഗ്യദോഷമെന്ന് പറയട്ടെ, അവന് തന്നില്‍ നിന്നും ബാഹ്യമായ, ഭൗതികാന്തരീക്ഷത്തില്‍ നിന്നും ആനന്ദം ലഭ്യമാക്കുവാന്‍ വൃഥാ പ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നു.
ഭക്തിവേദാന്ദസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: