കണ്ണൂറ്: എബിവിപി നഗര്‍ സമിതി അംഗം സച്ചിന് ഗോപാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ടുകാരായ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എബിവിപി പള്ളിക്കുന്ന് ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പഠിപ്പുമുടക്കും ഉപരോധ സമരവും നടത്തി. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സ്കൂളിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും വിദ്യാര്ത്ഥികളുമായവരെ പുറത്താക്കണമെന്ന് എബിവിപി ഭാരവാഹികള്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ ൬ന് ക്യാമ്പസ് ഫ്രണ്ട് അക്രമണത്തില്‍ പരിക്കേറ്റ സച്ചിന് ഈ മാസം ൫-ാം തീയ്യതിയാണ് മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. സച്ചിനെ വധിക്കാന്‍ ശ്രമിച്ചതിണ്റ്റെ പിറ്റേദിവസം മുതല്‍ ഇതിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ഹാജരായിരുന്നില്ല. എന്നാല്‍ ചില അധ്യാപകരുടെ ഒത്താശയോടെയാണ് ക്യാമ്പസ് ഫ്രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വന്ന് തുടങ്ങിയതെന്ന് എബിവിപി ആരോപിച്ചു. പാഠപുസ്തകങ്ങള്‍ക്ക് പകരം മാരകായുധങ്ങളുമായി സ്കൂളില്‍ വന്ന് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ക്യാമ്പസ് ഫ്രണ്ടുകാര്‍ക്ക് ഒത്താശ ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കണ്‍വീനര്‍ കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതുവരെ പ്രക്ഷോഭവുമായി എബിവിപി മുന്നോട്ട് പോകും. എബിവിപി വിഭാഗ് കണ്‍വീനര്‍ എ.രജിലേഷ്, സംസ്ഥാന സമിതി അംഗം സി.അനുജിത്ത്, നഗര്‍ പ്രസിഡണ്ട് കെ.സനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: