കണ്ണൂറ്: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികള്‍ മാത്രമേ ടൂറിസം മേഖലയില്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ടൂറിസം – പട്ടികജാതി, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ വ്യക്തമാക്കി. കണ്ണൂറ് ഗസ്തൗസ് പുതിയ ബ്ളോക്കിണ്റ്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയടക്കം എല്ലാ ആശങ്കയും പരിഹരിച്ചേ പദ്ധതിയുമായി മുന്നോട്ട് പോകൂ മന്ത്രി പറഞ്ഞു. പ്രകൃതി സൗന്ദര്യമാണ് കേരളത്തെ ലോക ടൂറിസത്തിണ്റ്റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ടൂറിസത്തില്‍ കേരളത്തിണ്റ്റെ പ്രധാന ഇനവും പ്രകൃതിയാണ്. അതുകൊണ്ട് പരിസ്ഥിതിക്ക് കോട്ടം വരുന്ന ഒരു നടപടിയുമുണ്ടാവില്ല. എമേര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കൂ. സര്‍ക്കാരിണ്റ്റെ ഭൂമി സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കണ്ണൂറ് നഗരസഭാ ചെയര്‍പേഴ്സണ്‍ എംസി ശ്രീജ, മാര്ട്ടിന് ജോര്‍ജ്ജ്, എം. പ്രകാശന്, സിഎ. അജീര്‍, ജോയിസ് പുത്തന്‍ പുര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ടൂറിസം വകുപ്പ് റീജിയണല്‍ ജോ.ഡയറക്ടര്‍ സികെ പൊന്നപ്പന് സ്വാഗതവും കണ്ണൂറ് ഗസ്തൗസ് മാനേജര്‍ ലൂയീസ് നന്ദിയും പറഞ്ഞു. മൂന്നു നിലകളിലായി ൧൬ മുറികളും കോണ്‍ഫറന്‍സ് ഹാളുമടങ്ങുന്നതാണ് പുതിയ ബ്ളോക്ക്. മൂന്നു കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്, കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. ഒന്നരവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: