തിരുവനന്തപുരം: ഈ വര്‍ഷത്തെ അയ്യപ്പപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം പ്രസിദ്ധ നിരൂപകന് തോമസ് മാത്യു 17നു വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നിര്‍വ്വഹിക്കും. അനുസ്മരണ സമ്മേളനത്തില്‍ അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന് പ്രസിഡന്റ് സച്ചിദാനന്ദന്, വൈസ് പ്രസിഡന്റ് ടി.പി.ശ്രീനിവാസന്, എക്സിക്യൂട്ടീവ് മെമ്പര്‍ ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.അനുസ്മരണ പരിപാടികള്‍ക്ക് മുന്നോടിയായി 16ന് ആരംഭിക്കുന്ന കവിതാ ശില്പശാലയില് 16നും 23നും മധ്യേ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 ഓളം യുവ കവികള്‍ പങ്കെടുക്കും. സച്ചിദാനന്ദന് നയിക്കുന്ന ശില്പശാലയില് ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി.കുറുപ്പ്, മുതിര്‍ന്ന കവയിത്രി സുഗതകുമാരി, എന്നിവരുമായി സംവാദവും ഉണ്ടാകും. ഡി.വിനയചന്ദ്രന്, ദേശമംഗലം രാമകൃഷ്ണന്, പി.പി.രാമചന്ദ്രന്, ബി.രാജീവന്, കെ. എസ്.രവികുമാര്‍ തുടങ്ങിയവര്‍ ശില്പശാലയില് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കാവ്യകല, ഭാഷ, ഭാവുകത്വ പരിണാമം തുടങ്ങിയ വിഷയങ്ങളും എഴുത്തച്ഛന് മുതല്‍ ബാലചന്ദ്രന് ചുള്ളിക്കാട് വരെയുള്ള മലയാള കവിതയും ചര്‍ച്ച ചെയ്യപ്പെടും. മധുസൂദനന് നായര്‍, മുരുകന് കാട്ടാക്കട, സെബാസ്റ്റ്യന്‍, ടി. പി.രാജീവന്, അമ്പലപ്പുഴ ശിവകുമാര്‍, അന്‍വര്‍, മനോജ് കുറൂര്‍, സാവിത്രി രാജീവന് തുടങ്ങിയവര്‍ കാവ്യ സന്ധ്യയില്‍ കവിതകള്‍ അവതരിപ്പിക്കും. ശില്പശാലയില് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു യുവ കവികള്‍ക്ക് ഫലകവും കേരള ട്രാവല്‍സ് നല്കുന്ന 12,500 രൂപയും സമ്മാനിക്കും.ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എഴുത്തുകാരുടെ സംഗമം 17നു വൈകീട്ട് 4ന് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു നടക്കും. അനുസ്മരണ പ്രഭാഷണനാനന്തരം മലയാള കാവ്യ ചരിത്രത്തിലൂടെയുള്ള സഞ്ചാരം ചൊല്‍ക്കാഴ്ചയായി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: