കോട്ടയം: ക്ഷേത്രത്തിനു സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ രാവിലെ ൬മണിക്ക് ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് പോത്തിനെ കശാപ്പു ചെയ്തു. വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തിന് സമീപം റബ്ബര്‍ തോട്ടത്തിലാണ് ഇന്നലെ രാവിലെ രണ്ട് പോത്തിനെ പരസ്യമായി കശാപ്പു ചെയ്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചിലര്‍ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റിനെ അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടാന്‍ പറ്റില്ലെന്നായിരുന്നു പ്രസിഡണ്റ്റിണ്റ്റെ മറുപടി. കളക്ട്രേറ്റില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തി കശാപ്പു കണ്ടു മടങ്ങുകയായിരുന്നു. യാതൊരു നടപടിയും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഒരാഴ്ച വെള്ളവും ആഹാരവും കൊടുക്കാതെ രോഗം ബാധിച്ചു അവശനിലയിലായ പോത്തുകളെയാണ് കശാപ്പു ചെയ്ത് വില്പന നടത്തിയത്. കോട്ടയം എം.സി.റോഡില്‍ എല്‍ഐസി ഓഫീസിന് സമീപം കഴിഞ്ഞദിവസം പട്ടാപ്പകല്‍ റോഡ് അരികില്‍ പശുവിനെ കഴുത്തറുത്തു കൊന്ന സംഭവത്തിലും പോലീസ് കാഴ്ചക്കാരായി നിന്നതല്ലാതെ നടപടിയൊന്നും എടുത്തില്ല. പോത്തിനെ കശാപ്പു ചെയ്തവര്‍ ഭരണപക്ഷ അനുകൂലികളായതിനാലാണ് പോലീസ് കേസ് എടുക്കാത്തതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: