നികോസ്യ(സൈപ്രസ്): സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജിവെക്കണമെന്ന് യൂറോപ്യന്‍ യൂണിയന്. സൈപ്രസില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. യുഎന്‍ സമാധാന ദൗത്യ സംഘത്തലവന് ലഖ്ദര്‍ ബ്രാഹിമിക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യൂണിയന് വിദേശ നയ വക്താവ് കാത്തറിന്‍ അഷ്ണ് അറിയിച്ചു. സിറിയന്‍ രാഷ്ട്രീയ സമവായം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അക്രമം പൂര്‍ണമായും ഇല്ലാതാകും. അസദിനുമേല്‍ രാജി സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. സിറിയയിലെ വിമതരുമായി സഹകരിക്കും. പലായനം ചെയ്ത ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ 63 മില്യണ്‍ ഡോളര്‍ അനുവദിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: