കോട്ടയം: ജനപ്രിയ നാടന്‍ പാട്ടുകള്‍ അരങ്ങുണര്‍ത്തിയപ്പോള്‍ അസ്വാദകര്‍ തിരുനക്കര മൈതാനത്തേക്കൊഴുകി. ഏക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന കലാസായാഹ്നത്തിണ്റ്റെ തുടക്കമായിരുന്നു അത്. തുടര്‍ന്ന് മാര്‍ക്ഷംകളി, പരിചമുട്ടുകളി, അടച്ചുതുറപ്പാട്ട്, അര്ജ്ജുനൃത്തം, മയിലാട്ടം തുടങ്ങിയവ വേദിയിലെത്തിയപ്പോള്‍ ഫോക്ളോര്‍ അക്കാദമിയുടെ സാംസ്കാരിക യാത്രയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് തിരുനക്കരയില്‍ നടന്ന കലാസന്ധ്യ നാടന്‍കലകളുടെ നിറവിരുന്നായി. പള്ളിവാള് ഭദ്ര…, തിന്താരാ തിന്താരാ തക…, തന്നാനേ…തുടങ്ങിയ വിഖ്യാത നാടന്‍ പാട്ടുകളാണ് പര്യടനസംഘത്തിലുള്ള നാടന്‍പാട്ട് സംഘം സാംസ്കാരിക സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിച്ചത്. സമ്മേളനത്തെത്തുടര്‍ന്ന് കല്ലറ സെണ്റ്റ് തോമസ് സ്കൂളിലെ പെണ്‍കുട്ടികളുടെ മാര്‍ക്ഷം കളിയാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. കുറിച്ചി നടേശണ്റ്റെ നേതൃത്തിലുള്ള അര്ജ്ജുനൃത്തസംഘം ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ഒളശ്ശ സെണ്റ്റ് ആണ്റ്റണീസ് ഇടവക അവതരിപ്പിച്ച ക്നാനായാ കത്തോലിക്കാ വിവാഹത്തോടനുബന്ധിച്ചുള്ള അടച്ചുതുറപ്പാട്ട് പുതുമയായി. മാഞ്ഞൂറ്‍ മകുടാലയം അവതരിപ്പിച്ച പുരുഷന്മാരുടെ മാര്‍ഗംകളി വേഗവും അതരണമികവുംകൊണ്ട് വേറിട്ടുനിന്നു. കെ.സി. ജെയിംസിണ്റ്റെ നേതൃത്വത്തിലുള്ള കാലാകാരന്മാരാണ് വേദിയിലെത്തിയത്. കോട്ടയം സതീഷിണ്റ്റെ മയിലാട്ടം, കല്ലറ സെണ്റ്റ് തോമസ് സ്കൂളിലെ ആണ്‍കുട്ടികളുടെ പരിചമുട്ടുകളി എന്നിവയെത്തുടര്‍ന്ന് നാടന്‍പാട്ടു സംഘത്തിണ്റ്റെ ഗാനങ്ങളോടെയാണ് കലാസന്ധ്യ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: