കുറവിലങ്ങാട്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് റവന്യു വകുപ്പിണ്റ്റെ ഉത്തരവ് നിലനില്‍ക്കേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ഭൂമാഫിയയുടെ നീക്കം നാട്ടുക്കാര് തടഞ്ഞു. മോനിപ്പള്ളി വില്ലേജില്‍ മരങ്ങാട്ടുപ്പള്ളി ൧൪-ാം വാര്‍ഡ് മടക്കനിരപ്പേല് കോളനി ഭാഗത്താണ് ശനിയാഴ്ച രാവിലെ ൧൧ മണിയോടുകൂടി ഭൂമാഫിയ സംഘം ജെസി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുവാന്‍ എത്തിയത്. സ്വകാര്യ വ്യകിതിയുടെ രണ്ട് ഏക്കര്‍ സ്ഥലം പ്ളോട്ടുകളായി തിരിച്ച് വീട് നിര്‍മ്മാണത്തിന് ൧൫ അടിയോളം താഴ്ത്തി മണ്ണ് എടുക്കുന്ന ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ ആര്.ഡി.ഓ. ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ ഭൂമാഫിയ സംഘം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ റവന്യു ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടെന്ന വാദവുമായിട്ടാണ് സ്ഥലത്ത് എത്തിയത്. നാട്ടുകാര്‍ ആര്‍ഡിഒയുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ക്കും മണ്ണ് എടുക്കുവാനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുവാനോ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിക്കുകയും സ്ഥലത്ത് ഉണ്ടായിരുന്ന കുറവിലങ്ങാട് പൊലീസ് സംഘത്തോട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ ആര്‍ഡിഒ നിര്‍ദ്ദേശിക്കുകയായിരുന്നു. ആര് ഡിഒയുടെ ഉത്തരവ് പൊലീസ് സംഘം ഭൂമാഫിയ സംഘത്തെ അറിയച്ചതിനെതുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി സംഘം മാറിയതിന് ശേഷമാണ് സംഘടിച്ച നാട്ടുകാര്‍ പിരിഞ്ഞുപോയത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: