കോട്ടയം: കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്താന്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ശ്രദ്ധ ചെലുത്തണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയം എം.ടി. സെമിനാരി ഹൈസ്കൂളില്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിണ്റ്റെയും പൊതുവിദ്യാഭ്യാസ വകുപ്പിണ്റ്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്‍സ്പയര്‍ ശാസ്ത്രപ്രദര്‍ശനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും ശാസ്ത്രമേഖലയില്‍ വാന്‍ പുരോഗതി സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കാളികളാകുന്നതിന് നമ്മുടെ കുട്ടികളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കുട്ടികളില്‍ ശാസ്ത്ര അവബോധമുണ്ടാക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുകളിലൊന്നാണ് ഇന്‍സ്പയര്‍ ശാസ്ത്രപ്രദര്‍ശനം-മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ബാബു ടി. ജോണിനെയും(സെണ്റ്റ് ജോസഫ്സ് ഹൈസ്കൂള്‍ കൂവപ്പള്ളി), പി.വി. ത്രേസ്യാമ്മയെയും(ഗവണ്‍മെണ്റ്റ് ട്രൈബല്‍ എല്‍.പി. സ്കൂള്‍ പമ്പാവാലി) ചടങ്ങില്‍ ആദരിച്ചു. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലെ മികച്ച പി.ടി.എകള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണംചെയ്തു. ആര്.ഡി.എസ്.സി.എ സെക്രട്ടറി എസ്. അനില്‍കുമാര്‍ വിഷയാവതരണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ്, കമ്മിറ്റിയംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ജോസ്മോന് മുണ്ടയ്ക്കല്‍, കോട്ടയം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.കെ. കര്‍ത്താ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്‍സി പാറേല്‍, കോട്ടയം ഡി.ഇ.ഒ പി.എസ്. മാത്യു, കോട്ടയം ഈസ്റ്റ് എ.ഇ.ഒ എ.കെ. ദാമോദരന്‍, വെസ്റ്റ് എ.ഇ.ഒ ഗീതാമണി, എം.ടി. സെമിനാരി എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് അച്ചാമ്മ സക്കറിയ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെസി ജോസഫ് സ്വാഗതവും ഡി.ഡി.ഇ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റണ്റ്റ് കെ. കൃഷ്ണന് ഇളയത് നന്ദിയും പറയും. കോട്ടയം റവന്യൂ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രപ്രതിഭകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: