ഇസ്ലാമാബാദ്: ഒരു സംഘം താലിബാന് ഭീകരര്‍ രാജ്യത്ത് അക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളതായി പാക് ആഭ്യന്തര മന്ത്രാലയം. ഇസ്ലാമാബാദ്, റാവല്‍പിണ്ടി, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് താലിബാന് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ച്ചക്കകം പാക്കിസ്ഥാനിലെ വിവിധസ്ഥലങ്ങളില്‍ നിരോധിത ഭീകരവാദ സംഘടനയായ തെഹരിക്ക് ഇ താലിബാന് ആക്രമണം നടത്താന്‍ സാദ്ധ്യതയുള്ളതായി നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് സെല്‍ ( എന്‍സിഎംസി ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. റിപ്പോര്‍ട്ടിന്റെ ഓരോ പകര്‍പ്പ് പാക് പോലീസിനും മറ്റും കൈമാറിയിട്ടുണ്ട്. ഭീകരരുടെ പ്രധാന ലക്ഷ്യം റാവല്പിണ്ടിയായിരിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: