കാസര്‍കോട്: കവര്‍ച്ചയും മോഷണവും പെരുകിയതോടെ നാട്ടുകാരും വ്യാപാരികളും ഭീതിയിലായി. നുള്ളിപ്പാടിയില്‍ പട്ടാപകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലും കവര്‍ച്ച നടന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറിനകത്ത് സൂക്ഷിച്ചതിനാല്‍ നഷ്ടപ്പെട്ടില്ല. പണം കവര്‍ന്നു. നുള്ളിപ്പാടി പതിബാഗിലു റോഡിലെ ദിവ്യാനിലയത്തിലെ പവിത്രകുമാറിണ്റ്റെ വീട്ടിലാണ് ശനിയാഴ്ച പകല്‍ കവര്‍ച്ചനടന്നത്. അടുക്കളവാതിലിണ്റ്റെ ജനലിണ്റ്റെ കമ്പിവളച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിലെ രണ്ട് കിടപ്പുമുറിയിലേയും നാല് അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരകളില്‍ സൂക്ഷിച്ച മൂന്ന് വള, കമ്മല്‍, രണ്ട് മോതിരം എന്നിവയടക്കം നാല് പവന് സ്വര്‍ണ്ണാഭരണങ്ങളും 34,൦൦൦ രൂപയുമാണ് കവര്‍ന്നത്. നീലേശ്വരത്തെ ഫാന്‍സി കടയുടമയായ പവിത്രകുമാര്‍, ഭാര്യ പ്രസീതക്കൊപ്പം രാവിലെ കടയിലേക്ക് പോയതായിരുന്നു. പവിത്രകുമാറിണ്റ്റെ അമ്മ സരോജിനിയും അമ്മയുടെ സഹോദരി ലീലാവതിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉച്ചയ്ക്ക് 12 മണിക്ക് വീടുപൂട്ടി തൊട്ടപുറത്തെ വീട്ടില്‍ പോയതായിരുന്നു. ഒരു മണിക്കൂറ് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്നവിവരം അറിയുന്നത്. വസ്ത്രങ്ങളൊക്കെ വാരിവലിച്ച നിലയിലാണ്. പവിത്രകുമാര്‍ ടൗണ്‍ പൊലീസില്പരാതിനല്കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മണിക്കൂറിനകം നടന്ന കവര്‍ച്ച സമീപവാസികളെ ഭീതിയിലാഴ്ത്തി. പഴയ ബസ്സ്റ്റാനൃ പരിസരത്തെ മുബാറക് മസ്ജിദ് കോംപ്ളക്സില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊവ്വലിലെ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള ന്യൂ ദീനാര്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാവിലെ സമീപത്തെ കടയിലുള്ളവര്‍ ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അബ്ദുല്ലയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അബ്ദുല്ല എത്തി പരിശോധിച്ചപ്പോള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 5൦൦൦ രൂപ കവര്‍ന്നതായി മനസ്സിലായി. സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചതിനാല്‍ നഷ്ടമായില്ല. ലോക്കര്‍ പൊളിക്കാന്‍ ശ്രമം നടന്നിരുന്നു. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ അഞ്ച് ലോക്കുകളും മെയിന്‍ പൂട്ടും പൊളിച്ചിട്ടുണ്ട്. അബ്ദുല്ല പൊലീസില്‍ പരാതി നല്കി. ശനിയാഴ്ച പുലര്‍ച്ചെ ശ്രീബാഗിലുവിലെ എസ്.ഐ മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. കവര്‍ച്ചയും മോഷണവും പെരുകിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ശക്തമായ മഴയും കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: