കൊച്ചി: കെ.കരുണാകരന് മെമ്മോറിയില്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പിറവം വള്ളംകളി മത്സരം 7ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴയാറില്‍ പിറവം പാലത്തിനു സമീപം നടക്കും.
ശക്തമായ ഒഴുക്കിനെതിരെ കായികശക്തിയോടെ മാറ്റുരയ്ക്കുന്ന കേരളത്തിലെ അപൂര്‍വ്വം ജലോത്സവങ്ങളില്‍ പ്രമുഖ സ്ഥാനമാണ് പിറവം വെള്ളംകളിക്ക്. വര്‍ണശബളമായ ജലഘോഷയാത്ര, ഹെലികോപ്ടര്‍ അഭ്യാസപ്രകടനം, ഒളിംപിക്സില്‍ പങ്കെടുത്ത കയാക്ക് വള്ളങ്ങളുടെ പ്രദര്‍ശന മത്സരം, വാട്ടര്‍ സ്കേറ്റിംഗ്, വാട്ടര്‍ സ്ക്കൂട്ടര്‍ മത്സരം, സ്പീഡ് ബോട്ട് പ്രദര്‍ശനം തുടങ്ങിയവ ഇക്കുറി ജലോത്സവത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
ഹെലികോപ്ടര്‍ ടൂറിസം ഗ്രാമീണമേഖലയില്‍ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി വള്ളംകളി മത്സര ദിവസം രാവിലെ 8 മുതല്‍ പിറവം എംകെഎം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പിറവം പുഴയുടെ മുകളിലൂടെ വൈക്കം വേമ്പനാട്ടുകായല്‍ വരെ നീളുന്ന ഹെലികോപ്ടര്‍ യാത്ര ഉണ്ടാകും. കേരളത്തിലെ ജലരാജാക്കന്മാരായ കാരിച്ചാല്‍, ചമ്പക്കുളം, ജവഹര്‍ തായങ്കരി, ആനാരിപുത്തന്‍ ചുണ്ടന്, ദേവാസ് ശ്രീവിനായകന്‍ തുടങ്ങിയ ചുണ്ടന് വള്ളങ്ങളും, ഓടി, ഇരുട്ടുകുത്തി, വെപ്പ് വള്ളവിഭാഗങ്ങളിലായി 25 ഓളം വള്ളങ്ങളും മത്സരത്തില്‍ മാറ്റുരക്കും.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, മുന്‍ മന്ത്രി ടി.എം.ജേക്കബ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, കൈറ്റ്ക്സ് ഗ്രൂപ്പ് ചെയര്മാന് എം.സി.ജേക്കബ്, മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, പിറവം പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡന്റ് ഉമാദേവി അന്തര്‍ജനം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന് ട്രോഫി തുടങ്ങി വിവിധ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിജയികള്‍ക്കു വിതരണം ചെയ്യും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ.അനൂപ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ഗണേഷ് കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ മാരായ ബെന്നി ബഹനാന്, ജോസഫ് വാഴയ്ക്കന്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് ഐഎഎസ്, പത്മജ വേണുഗോപാല്‍, ജോസ് ചാക്കോ പെരിയപ്പുറം, ചലച്ചിത്രതാരം ലാലു അലക്സ്, യുഎസ്എ ഫോമ വൈസ് ചെയര്മാന് ബേബി മണക്കുന്നേല്‍, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ.ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: