കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാറ്റോയുടെ സേനാ പിന്മാറ്റത്തിനു മുന്നോടിയായി രാജ്യത്തെ സൈനികര്‍ക്കു നല്‍കിവരുന്ന പരിശീലനം യുഎസ് നിര്‍ത്തിവച്ചു. അഫ്ഗാന് സൈനികര്‍ക്കു താലിബാനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. അഫ്ഗാന് സേനയിലെ പുതുതലമുറയില്‍പ്പെട്ട ആയിരത്തോളം സൈനികര്‍ക്കാണ് പരിശീലനം നല്‍കേണ്ടെന്ന് യുഎസ് തീരുമാനിച്ചു. അടുത്ത കാലത്തായി നാറ്റോ സേനക്കുനേരെ അഫ്ഗാന് സൈനികരില്‍ നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങളാണ് ഇവര്‍ക്കു പിന്നില്‍ താലിബാന് സ്വാധീനമുണ്ടെന്ന് സംശയിക്കാന്‍ കാരണം. പരിശീലന പരിപാടി രണ്ടു മാസത്തേക്ക് നിര്ത്തിവക്കുന്നതായാണ് യുഎസ് സ്പെഷ്യല്‍ ഓപ്പറേഷന് ഫോഴ്സസ് വക്താവ് ലഫ്. കേണല്‍ ജോണ്‍ ഹാറെല് വാഷിങ്ങ്ടണ്‍ പോസ്റ്റിനോട് വെളിപ്പെടുത്തിയത്. യുഎസിന്റെ ഈ തീരുമാനം 27,000 ലധികം വരുന്ന അഫ്ഗാന് സേനയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം ഇതുവരെ 45 അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
തെക്കന്‍ ഉദുസ്ഗാന് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മൂന്ന് ഓസ്ട്രേലിയന്‍ ഭടന്മാര് കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന് ഭടന്മാരേയും പോലീസ് സേനയേയും കൃത്യമായല്ല ഇവിടെ വിന്യസിച്ചിരിക്കുന്നതെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: