ന്യയോര്‍ക്ക്: അമേരിക്കയിലെ ന്യൂജഴ്സിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര് മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ തോക്കുധാരി പ്രകോപനമില്ലാതെ ആളുകള്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുരക്ഷാസേനയുടെ വെടിയേറ്റ് അക്രമിയും കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് 25 മെയില്‍ അകലെയുള്ള ഓള്‍ഡ് ബ്രിഡ്ജിലെ പാത്ത് മാര്‍ക്ക് ഗ്ലോസറി സ്റ്റോറിലാണ് വെടിവയ്പ് നടന്നത്. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമോ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: