കോതമംഗലം: കുട്ടമ്പുഴ കണ്ടംപാറ ആദിവാസിേകോളിനിയിലെ 65 കുടുംബാംഗങ്ങള്‍ക്ക് തൃപ്പൂണിത്തുറ ജ്വാലാമിലന് സാംസ്കാരിക സമിതി (ബിപിസിഎല്‍)യും കോതമംഗലം സേവാഭാരതിയും ചേര്‍ന്ന് ഓണപ്പുടവയും ഓണക്കിറ്റും വിതരണം ചെയ്തു. മലയാറ്റൂര്‍ ഡിഎഫ്ഒ ബി.എന്‍.നാഗരാജ് ഉദ്ഘാടനം ചെയ്തു. ധര്‍മ്മജാഗരണ്‍ സംസ്ഥാന പ്രമുഖ് വി.കെ.വിശ്വനാഥന് ഓണസന്ദേശം നല്കി. ജ്വാലാമിലന് സെക്രട്ടറി ഡി.വിശ്വനാഥന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വനവാസി കല്യാണാശ്രമം സംസ്ഥാന ശിക്ഷാപ്രമുഖ് ടി.എല്‍.രാധാകൃഷ്ണന്, സേവാഭാരതി ജില്ലാ സേവാപ്രമുഖ് പി.ആര്.ഹരിദാസ്, ഇ.ടി.നടരാജന് തുടങ്ങിയവര്‍ സംസാരിച്ചു. ഓണപ്പൂക്കളവും ആദിവാസികളുടെ പരമ്പരാഗത ഓണപ്പാട്ടും നൃത്തച്ചുവടുകളുമായി കുടിയിലെ സ്ത്രീപുരുഷന്മാരും കുട്ടികളും ആഹ്ലാദം പങ്കുവെച്ചു. കാണിക്കാരണ് തങ്കപ്പന് കാമാഷി, വനപാലകരായ പി.ബി.മാത്യു, ടി.പി.അനില്‍, പി.ജോമോന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ജ്വാലാമിലന് ജോ.സെക്രട്ടറി കെ.വി.സത്യനാഥന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: