ചൈന :തെക്കുപടിഞ്ഞാറ് ചൈനയിലെ ഷിവയോജിയാന് ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഇതുവരെ കൊല്ലപെട്ടവരുടെ എണ്ണം പതിനെട്ടായി .നിരവധി പേര് ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുനതായി റിപ്പോര്‍ട്ട്. പരുക്കേറ്റ നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് സ്ഫോടനം ഉണ്ടായതു അപകട സമയത്ത് നൂറ്റന്പതോളം ജോലിക്കാര്‍ ഖനിയില്‍ ഉണ്ടായിരുന്നു. സ്ഫോടനം മൂലം ഉണ്ടായ കാര്‍ബണ്‍ മോണോസൈഡ് ശ്വസിച്ചതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ .നിലവാരമില്ലാത്ത സുരക്ഷ സംവിധാനം ആണ് ചൈനയില്‍ അടിക്കടി ഉണ്ടാകുന്ന സ്ഫോടങ്ങള്‍ക്ക് കാരണം എന്ന് വിമര്‍ശനം ഉണ്ട് .കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ ഖനി അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തോളം വരുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: