കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരം സുരക്ഷാ വലയത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘എമര്‍ജിംഗ് കേരള’ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് സെപ്റ്റംബര്‍ 12ന് കൊച്ചിയിലെത്തുന്നത്. കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനവും അദ്ദേഹം ഇതോടൊപ്പം നിര്‍വഹിക്കുമെന്നാണ് സൂചന. മരട് ഹോട്ടല്‍ ലെ-മെറിഡിയനിലെ കണ്വെന്ഷന് സെന്ററിലാണ് ‘എമര്‍ജിംഗ് കേരള’ നിക്ഷേപകമേളയ്ക്ക് വേദിയൊരുങ്ങുന്നത്.
പ്രധാനമന്ത്രി എത്തുന്നതിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ലെ-മെറിഡിയനിലെത്തി ക്രമീകരണങ്ങള്‍ക്കുള്ള പദ്ധതികള്‍ വിലയിരുത്തി. ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാര്‍, എസ്പി (ഇന്റലിജന്‍സ്) എം.മുരളീധരന്, ഡിസിപി (കൊച്ചി സിറ്റി) എന്‍. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ കണ്വെന്ഷന് സെന്ററും ഹോട്ടല്‍ പരിസരവും പരിശോധിച്ച് സുരക്ഷാ മ്രീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി.
ഉച്ചയ്ക്ക് 12ന് പരിശോധനക്കായെത്തിയ പോലീസ് മേധാവികള്‍ക്കൊപ്പം സ്പെഷ്യല്‍ബ്രാഞ്ച് എസി ടോമി സെബാസ്റ്റ്യന്‍, ഡിവൈഎസ്പി (ഇന്റേണല്‍ സെക്യൂരിറ്റി) ഷാജു വര്‍ഗീസ്, തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ എന്നിവരും അനുഗമിച്ചു. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലില്‍ പോലീസ് കണ്ട്രോള് റൂം സ്ഥാപിക്കും. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ ചുമതലയുള്ള എസ്പിജി കമാന്റോകള്‍ ഈയാഴ്ച ആദ്യംതന്നെ കൊച്ചി ലെ-മെറിഡിയനിലെത്തി സുരക്ഷാ കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശ രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ സംരംഭകരും ഇന്ത്യയില്‍നിന്നുതന്നെയുള്ള വ്യാവസായിക പ്രമുഖരും കൊച്ചിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ‘എമര്‍ജിംഗ് കേരള’യില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: