ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ വസ്തുവകകളുടെ സംരക്ഷത്തിന് പുതിയ നിയമം വരുന്നു. സിന്ധ് പ്രവശ്യയിലെ അധികൃതരാണ് നിയമത്തിന്റെ കരട് രേഖ തയ്യാറാക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും സംരക്ഷിക്കുന്നതിനാണ് നിയമം. റിലീജിയസ് മൈനോറിറ്റീസ് പ്രോപ്പര്‍ട്ടീസ് ആക്ട് 2012 ഈ ആഴ്ച്ച തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയച്ചു.
നിയമം ആരെങ്കിലും ലംഘിക്കുന്ന പക്ഷം ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കുമെന്നാണ് കരട് രേഖയില്‍ പറയുന്നത്. ശനിയാഴ്ച്ച നടന്ന സിന്ധ് അസംബ്ലിയുടെ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്. ബില്ല് തയ്യാറാകുന്ന പക്ഷം അത് വോട്ടിനിടും.
ആരാധനാലയങ്ങളുടെ നിയന്ത്രണം അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നവരേയും നിയമം ബാധിക്കും. സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കള്‍ക്കെതിരെയാണ് അടുത്തിടെ അതിക്രമങ്ങള്‍ രൂക്ഷമായിരുന്നത്. ഇതേത്തുടര്‍ന്ന് നിരവധി ഹിന്ദുക്കളാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയത്. ഹിന്ദുക്കളുടെ പലായനം പാക്കിസ്ഥാന്കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരത്തിലൊരു നടപടി സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: