ഉണര്‍ന്നുവരുന്ന മനുഷ്യന് പറയും, ഉറക്കത്തില്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന്. ഇപ്പോള്‍ അവന് പല വിഷയങ്ങളെയും കാണുന്നുണ്ട്. ഉറക്കത്തില്‍ കാഴ്ചക്കാരനില്ലായിരുന്നു. അതുകൊണ്ട് കാഴ്ചയുമില്ലായിരുന്നു. എന്നാല്‍ ഉണര്‍ന്ന് ഉറക്കത്തെപ്പറ്റി പറയുമ്പോള്‍ ഞാന്‍ തന്നെ ഉറങ്ങിയത് എന്ന വിശ്വാസം ഉണ്ട്. എന്താണ് ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം. ഇപ്പോള്‍ വിഷയങ്ങള്‍ ഉണ്ട്. ഇന്ദ്രിയങ്ങള്‍ അതിനെവച്ച് കളിക്കുന്നു. ആ കളിയാണ് കേള്‍വി, അനുഭവം എന്നൊക്കെ പറയുന്നത്. ആ അറിവ് ശരീരത്തില്‍ നിന്നും വരുന്നു എന്നുകരുതി, അയാള്‍ ശരീരത്തെ ആത്മാവെന്ന് വിളിക്കുന്നു. എന്നാല്‍ സുക്ഷുപ്തിയിലും ജാഗരിതത്തിലും ആത്മാവുതന്നെ തുടരുന്നു എന്നല്ലാതെ താന്‍ ഉറങ്ങുമ്പോള്‍ വേറൊരാള് ആയിരുന്നെന്ന് കരുതുന്നില്ലല്ലോ എല്ലാ അറിവും ആത്മാവിന്റെതു തന്നെ. അറിവിലെ വൈവിധ്യമൊന്നും ആത്മാവിനെ സ്പര്‍ശിക്കുന്നില്ല. ആത്മാവ് മാത്രമേയുള്ളൂ.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: