തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ കഴിയുന്ന നടന് തിലകന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പൂര്‍ണമായും വെന്റിലേറ്ററില്‍ കഴിയുന്ന തിലകന്റെ ആരോഗ്യസ്ഥതി കഴിഞ്ഞ ദിവസം അല്പം മെച്ചപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനവും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനവും തകരാറില്‍ തന്നെയാണ്. ഇന്നു രാവിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം യോഗം ചേര്‍ന്ന് തിലകന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: