തിരുവനന്തപുരം:സര്‍ക്കാര്‍ ഡോക്റ്റര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച പരാജയം. ഒക്റ്റോബര്‍ ഒന്നു മുതല്‍ ഡോക്റ്റര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിക്കും.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കെ.ജി.എം.ഒ.എ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.സെപ്റ്റംബര്‍ 20നു സെക്രട്ടേറിയറ്റിനു മുന്പില് ധര്‍ണ നടത്തുമെന്നു ഡോക്റ്റര്‍മാരുടെ സംഘടന കെജിഎംഒഎ അറിയിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.ബിഹാര്‍ സ്വദേശി സത്നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു ഡോക്റ്റര്മാര്ക്കെതിരായ നടപടി പിന്‍വലിക്കണം, പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്റ്റര്‍മാരെ നിയമിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും കെജിഎംഒഎ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സത്നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടി പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: