കൊച്ചി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കളിയരങ്ങായ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടക്കുന്ന ഓണാഘോഷം 2012-ന് തുടക്കമായി. ഓണാഘോഷ പരിപാടി ഹൈബി ഈഡന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികകളുടെ ഓണാഘോഷത്തിന് പകിട്ടേകുകയാണ് ഓണോത്സവത്തിന്റെ ലക്ഷ്യം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അധ്യക്ഷനായിരുന്നു.
പാര്‍ക്കില്‍ നടക്കുന്ന കുട്ടികള്‍ക്കുള്ള ഓണോത്സവത്തിലൂടെ കളിയിലൂടെയും കലയിലൂടെയും കൂടുതല്‍ അറിവ് നേടുകയാണ് ലക്ഷ്യമെന്ന് ഹൈബി ഈഡന് എം.എ.എല്‍ പറഞ്ഞു. സപ്തംബര്‍ രണ്ടു വരെ നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും ഗെയിംഷോയുമാണ് നടക്കുക. ഇന്ന് (ഓഗസ്റ്റ് 27) വൈകിട്ട് അഞ്ചിന് കളിക്കൂട്ടം ഗെയിംഷോ, 5.30ന് സംഘം കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, ഓഗസ്റ്റ് 28-ന് വൈകിട്ട് അഞ്ചിന് കളിക്കൂട്ടം ഗെയിംഷോ, 5.30-ന് കൊച്ചിന് ഗാനാജ്ഞലിയുടെ ഗാനമേള, ഓഗസ്റ്റ് 29-ന് വൈകിട്ട് അഞ്ചിന് കളിക്കൂട്ടം ഗെയിംഷോ, 5.30ന് സംഘം കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, 30-ന് വൈകിട്ട് അഞ്ചിന് ഗെയിംഷോ, 5.30-ന് സൂര്യ ടിവി സമ്മാന മഴ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ 31-ന് വൈകിട്ട് അഞ്ചിന് ഗെയിംഷോ, 5.30-ന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കാഥികന് മാരായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗം എന്നിവയും നടക്കും.
സപ്തംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് ഗയിംഷോ, 5,30-ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ 6.30-ന് പരിചമുട്ട്, സപ്തംബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് ഗെയിംഷോയും കുട്ടികളുടെ നേതൃത്വത്തിലുളള വിവിധ കലാപരിപാടികളും നടത്തും. ചടങ്ങില്‍ ഫോര്‍ട്ട് കൊച്ചി ആര്.ഡി.ഒ ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ ചന്ദ് ഓണസന്ദേശം നല്കി. ശിശു ക്ഷേമ സമിതി സെക്രട്ടറിയും അസി.ഡവലപ്മെന്റ് കമ്മീഷണറുമായ കെ.ജെ.ടോമി, കെ.എം.ശരത് ചന്ദ്രന്, ഇഗ്നേഷ്യസ് ലൂക്കോസ്, സൈനബ മമ്മു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: