മരട്: പ്രതിഷേധ സമരങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ നെട്ടൂര്‍ നിവാസികള്‍ക്ക് പുതിയ യാത്രാബോട്ട് എത്തി. ഇതോടെ നെട്ടൂരിന്റെ പടിഞ്ഞാറന്‍ മേഖലകളിലുള്ളവര്‍ക്ക് ഉള്‍പ്പെടെ തേവരഫെറി വഴി കൊച്ചിനഗരത്തിലേക്കും മറ്റും സുരക്ഷിതമായി ഇനി ചെന്നെത്താം. നെട്ടൂര്‍ അമ്പല കടവില്‍ നിന്നും തേവര ഫെറിയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി മരട് നഗരസഭയാണ് 10 ലക്ഷം രൂപമുടക്കി പുതിയ യാത്രാബോട്ട് നിര്‍മ്മിച്ചത്. തിങ്കളാഴ്ച രാവിലെ നെട്ടൂര്‍ അമ്പലകടവീല് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ്,തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ബോട്ട് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ദിവസത്തില്‍ അറുപതോളം സര്‍വ്വീസുകളായിരിക്കും ഇരു വശങ്ങളിലേക്കുമായി നടത്തുക. നിയമാനുസൃതം 15 യാത്രക്കാര്‍ക്കും നാല് ഇരുചക്രവാഹനങ്ങള്‍ക്കും ബോട്ടില്‍ യാത്രചെയ്യാം. മരട് നഗരസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സര്‍വ്വീസ്. പിന്നീട് ടെണ്ടര്‍ വിളിച്ച് കരാറുകാര്‍ക്ക് നല്‍കും. ഇരുചക്രവാഹനങ്ങള്‍ക്ക് ഏഴുരൂപയും, വിദ്യാര്‍ത്ഥികള്‍ക്ക് 50 പൈസ, ഒരു രൂപ നിരക്കില്‍ യാത്ര അനുവദിക്കും. ജല ഗതാഗതത്തിന് പ്രാമുഖ്യം നല്കികൊണ്ടുള്ളതാണ് നഗരസഭയുടെ പുതിയ കാല്‍വെപ്പെന്ന് ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: