കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ വേതനം, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. കേരള വികസനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: