ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസുമായിബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കറെ തൊയ്ബ ഭീകരന് സഖീര്‍ റഹ്മാന് ലക്വി ഉള്‍പ്പെടെ ഏഴ് പേരുടെ വിചാരണ ഒരാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് വിചാരണ മാറ്റി വെച്ചത്. അസുഖമാണെന്നും വിചാരണ മറ്റീവ്ക്കണമെന്നുമാവശ്യപ്പെട്ട് ലക്വിയുടെ അഭിഭാഷകന് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്നാണ് വിചാരണ മാറ്റിവെച്ചത്.
കേസ് വീണ്ടും സെപ്തംബര്‍ ഒന്നിന് പരിഗണിക്കും. ജഡ്ജി ചൗധരി ഹബീബ് ഉര് റഹ്മാനാണ് അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ നാലിന് കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതിഭാഗം അഭിഭാഷകന് എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല് കേസ് മൂന്നാഴ്ച്ചത്തേക്ക് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ മാസം 28 ന് നടന്ന വിചാരണവേളയില്‍ രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി കോടതി ശേഖരിച്ചിരുന്നില്ല.
പാക്ക് അന്വേഷണക്കമ്മീഷന് ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യയിലെ സാക്ഷികളെ വിസ്തരിക്കുവാന്‍ അനുവദിച്ചില്ലെന്നും അതിനാല്‍ ഇന്ത്യ നല്കിയ തെളിവുകള്‍ക്ക് മൊാളിയമില്ലെന്നും പാക് കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താല്‍ രണ്ട് പാക് ഉദ്യോഗസ്ഥരുടെ മൊഴി ശേഖരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും പാക് അന്വേഷണ കമ്മീഷന് ശേഖരിച്ച തെളിവുകള്‍ കോടതി തള്ളുകയും ചെയ്തിരുന്നു. ഇത് അഞ്ചാമത്തെ തവണയാണ് കേസിന്റെ വിചാരണ മറ്റീവ്ക്കുന്നത്. 2008 നവംബറിലെ മുംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലെ സാക്ഷികളില്‍ നിന്നും വീണ്ടും മൊഴി ശേഖരിക്കുന്നതിന് പാക് അന്വേഷണക്കമ്മീഷനെ അനുവദിക്കുന്ന കാര്യം അധികൃതര്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷി വിസ്താരം നടത്തുന്നതിന് പാക് അന്വേഷണ കമ്മീഷനെ ഒരിക്കല്ക്കൂടിഅനുവദിക്കുമോയെന്ന് പാക്ക് സര്‍ക്കാരും അടുത്തിടെ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: