കാഞ്ഞങ്ങാട് : അനധികൃത ട്യൂഷന് സെണ്റ്ററുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അടിയന്തിര നടപടിവേണമെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ടും, കാസര്‍കോടും സമാന സ്വഭാവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും ഇതിണ്റ്റെ പുറകിലെ ശക്തികളെക്കുറിച്ച് വേണ്ട അന്വേഷണം നടന്നു കാണുന്നില്ല. മത തീവ്രവാദികളുടെ പങ്കും അന്വേഷണ വിധേയമാക്കണം. ട്യൂഷന് സെണ്റ്റുകള്ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇ കൃഷ്ണന്അദ്ധ്യക്ഷതവഹിച്ചു. കൊവ്വല്‍ ദാമോദരന്‍, എസ് കെ കുട്ടന്, സുകുമാരന്‍ കാലിക്കടവ്, വി കുഞ്ഞിക്കണ്ണന്, പ്രേമരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: