കാഞ്ഞങ്ങാട് : ചെറുവത്തൂറ് കൈതക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദു എല്‍ ജബ്ബാര്‍ നല്കിയ മൊഴി അനുസരിച്ച് നീലേശ്വരം സി ഐ സി കെ സുനില്‍കുമാറും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കള്ളനോട്ട് കാരിയര്‍ സംഘത്തിലെ പ്രധാന കണ്ണി മംഗലാപുരം ബണ്ട്വാലിലെ ഉസ്മാനില്‍ നിന്ന് അന്വേഷണ സംഘം 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തി. അബ്ദുള്‍ ജബ്ബാറിണ്റ്റെ വാടക ക്വാര്‍ട്ടേഴ്സില്‍ ബൈക്കിലെത്തി ജബ്ബാറിണ്റ്റെ ഭാര്യയെ കുഴല്‍പ്പണമാണെന്ന് പറഞ്ഞ് ആയിരം രൂപയുടെയും 5൦൦ രൂപയുടെയും ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് ഏല്‍പ്പിച്ച് മുങ്ങിയിരുന്നു. ജബ്ബാറിണ്റ്റെ ഭാര്യയുടെ മൊഴി അനുസരിച്ചാണ് ഉസ്മാനെ തിരിച്ചറിഞ്ഞത്. പോലീസ് ഇപ്പോള്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍വെച്ച ഉസ്മാനെ ചോദ്യം ചെയ്തപ്പോഴാണ് ബണ്ട്വാളില്‍ 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് ഒളിപ്പിച്ചുവെച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. ഉസ്മാനെ ബണ്ട്വാളിലേക്ക് കൊണ്ടുപോയി കള്ളനോട്ടുക എല്‍ കണ്ടെടുക്കുകയായിരുന്നു. മംഗലാപുരത്തും പരിസരത്തും നിരവധി സ്ഥലങ്ങളില്‍ ഉസ്മാനെ കൊണ്ടുപോയി പോലീസ് വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഉസ്മാന് കള്ളനോട്ട് കൈമാറിയ ഉഡുപ്പി സ്വദേശി ചേതനനെ കണ്ടെത്താനുള്ള അന്വേഷണം ബാംഗ്ളൂറ് കേന്ദ്രീകരിച്ച് പുരോഗമിച്ചുവരികയാണ്. അതിനിടെ കള്ളനോട്ട് കേസിണ്റ്റെ അന്വേഷണം കോഴിക്കോട് ്രെകെംബ്രാഞ്ചിണ്റ്റെ കീഴിലുള്ള കൗണ്ടര്‍ ഫീറ്റ് സ്ക്വാഡിന് കൈമാറാന്‍ ഉദ്യോഗസ്ഥതലത്തില്‍ ധാരണയായിട്ടുണ്ട്. ്രെകെംബ്രാഞ്ചിണ്റ്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ കേസിണ്റ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. രാജ്യദ്രോഹ പരമായ ഈ കുറ്റം നടത്തിയവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുമായും മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളുമായും ബന്ധമുള്ള സാഹചര്യത്തില്‍ തുടരന്വേഷണം കാര്യക്ഷമമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള ഉന്നത സംഘത്തിന് മാത്രമെ കഴിയുകയുള്ളൂവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കള്ളനോട്ട് കേസില്‍ പിടിയിലായ ജബ്ബാര്‍ സ്വര്‍ണ്ണം വാങ്ങിയ വകയില്‍ ചെറുവത്തൂറ് ഫാഷന്‍ ഗോള്‍ഡില്‍ നല്കിയ 1൦,൦൦൦൦ രൂപയുടെ കള്ളനോട്ടുകള്‍ ജ്വല്ലറി ഉടമകള്‍ നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന് കൈമാറി. കാഞ്ഞങ്ങാട്ടെ മലബാര്‍ഗോള്‍ഡില്‍ ആറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണം വാങ്ങി കള്ളനോട്ട് നല്കി മുങ്ങിയ ദിവസമാണ് ചെറുവത്തൂരിലെ ഫാഷന്‍ ജ്വല്ലറിയിലും ജബ്ബാര്‍ കള്ളനോട്ട് നല്കി തട്ടിപ്പ് നടത്തിയത്. കാഞ്ഞങ്ങാട്ട് കള്ളനോട്ട് സംഭവത്തില്‍ ജബ്ബാര്‍ പിടിയിലായതറിഞ്ഞതോടെ ഫാഷന്‍ ഗോള്‍ഡ് ഉടമകള്‍ ജ്വല്ലറിയിലെ പണം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ജബ്ബാര്‍ നല്കിയ കള്ളനോട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമകള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും പോലീസ് ജബ്ബാറിനെതിരെ കേസ് എടുക്കുകയും ചെയ്യുമായിരുന്നു. കള്ളനോട്ടുകള്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യെ ജ്വല്ലറി ഉടമകള്‍ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: