ദമാസ്ക്കസ്: കലാപം രൂക്ഷമായ സിറിയയില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷമായി. 2011 മാര്‍ച്ചില്‍ കലാപം തുടങ്ങിയത് മുതല്‍ വീടും സ്വത്തും ഉപേക്ഷിച്ച് സിറിയയില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണമാണിത്. യു.എന്‍ റഫ്യൂജി ഏജന്‍സിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ടര്‍ക്കി, ഇറാന്, ഇറാഖ്, ലബനന്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഏറെ പേരും അഭയാര്‍ത്ഥികളായി ചേക്കേറിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 30,000ത്തോളം പേരാണ് ഈ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഒറ്റ രാത്രി കൊണ്ട് 2,200പേരാണ് ജോര്‍ദാനിലേക്ക് കടന്നത്.
കലാപം തുടരുന്ന സാഹചര്യത്തില്‍ ഓരോ ദിനവും സിറിയയില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ദമാസ്ക്കസിന്റെ പ്രാന്തപ്രദേശത്ത് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 20പേര് കൊല്ലപ്പെട്ടു. 72 മണിക്കൂറിനുള്ളില്‍ 70 പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: