ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി മിലാന്റ് ദിയോറയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായി.@മിലാന്റ്ദിയോറ എന്ന അക്കൗണ്ടാണ് ട്വിറ്റര്‍ സസ്പ്പെന്റ് ചെയ്തത്. ദിയോറയുടെ പ്രൊഫയല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി എന്ന സന്ദേശമാണ് കാണിക്കുന്നത്.ട്വിറ്ററിന്റെ റിപ്പോര്‍ട്ട് വയലേഷന്‍ പ്രകാരം ദിയോറയുടെ അക്കൗണ്ട് വ്യാജമാണെന്ന് ആരെങ്കിലും പരാതി നല്കിയിട്ടുണ്ടാവും.
ഇതുപ്രകാരമായിരിക്കും മന്ത്രിയുടെ അക്കൗണ്ട് സസ്പ്പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേരിഫിക്കേഷന് സംബന്ധമായാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. എന്നാലിത് അസാധാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ്, മന്ത്രി, പാട്ടുകാരന് എന്നൊക്കയാണ് ദിയോറ ട്വിറ്ററിന്റെ പ്രൊഫയലില്‍ കൊടുത്തിരിക്കുന്നത്. ട്വറ്ററിന് ഇന്ത്യയില്‍ ഓഫീസില്ലെങ്കിലും അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ദിയോറയുടെ അക്കൗണ്ട് പുനസ്ഥാപിക്കുമെന്നാണ് സൂചന. എന്നാലിതു സംബന്ധിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പേരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ കഴിഞ്ഞദിവസം വേരിഫൈ ചെയ്തിരുന്നു.എന്നാല്‍ അവരുടെ അക്കൗണ്ടുകളൊന്നും ട്വിറ്റര്‍ സസ്പ്പെന്റ് ചെയ്തിരുന്നില്ലെന്നും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. 16 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാനിരിക്കെയാണ് ഐടി മന്ത്രിയുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നത്. ദിയോറക്ക് ട്വിറ്ററില്‍ ഇരുപതിനായിരത്തോളം ഫോളോവേഴ്സ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: