മുംബൈ: പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ആര്‍ബിഐയുടെ ധനകാര്യ നയത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും പണപ്പെരുപ്പ നിയന്ത്രണത്തിനാണ്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം മണ്‍സൂണ്‍ മഴയിലുണ്ടായ കുറവാണെന്നും ആര്‍ബിഐ പറഞ്ഞു.
സബ്സിഡികള്‍ കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്സിഡികള്‍ കുറച്ച് മൂലധന മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ തയ്യാറാവണമെന്നുമാണ് ആര്‍ബിഐ നിര്‍ദ്ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക സ്ഥിതികളും നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനവുമാണ് ഈ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 5.3 ശതമാനമായിരുന്നു മാര്‍ച്ചിലെ വളര്‍ച്ച. 2012-13 ലെ വളര്‍ച്ച അനുമാനം 5.5 ശതമാനമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പലിശ നിരക്കുകള്‍ കുറച്ചത് കൊണ്ട് മാത്രം പ്രയോജനമില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ മെച്ചപ്പെട്ട നടപടികള്‍ ഉണ്ടാവണമെന്നും ആര്‍ബിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: