ന്യൂദല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഇലക്ട്രോണിക് ശാഖകള്‍ തുറന്നു. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വേണ്ടി വിപുലമായിട്ടുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ചെക്ക് ഡെപ്പോസിറ്റ് മെഷിന്, ക്യാഷ് ഡെപ്പോസിറ്റ് മെഷിന്, ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്കായുള്ള കിയോസ്കുകള്‍, കസ്റ്റമര്‍ കീയര്‍ വിഭാഗവുമായി 24 മണിക്കൂറും വീഡിയോ കോണ്‍ഫറന്‍സ് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ് ഇ-ശാഖകള്‍.
ഓട്ടോമാറ്റിക് ഉപകരണങ്ങളുടേയും കിയോസ്കുകളുടേയും സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സമയത്ത് ബാങ്കിങ് ഇടപാടുകള്‍ നടത്താം എന്നതാണ് ഇ-ശാഖകളുടെ പ്രത്യേകതയെന്ന് ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാര്‍ പറഞ്ഞു.
വീട്ടിലിരുന്നോ ഓഫീസിലിരുന്നോ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന ടാബ് ബാങ്കിങ്, ഇ-ലോക്കര്‍ സൗകര്യം മുതലായവയും ഐസിഐസിഐ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: