ലണ്ടന്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ച യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള പുസ്തകം ഉടന്‍ പുറത്തിറങ്ങും. ലാദന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പുസ്തകം ‘നോ ഈസി ഡേ’ സെപ്തംബര്‍ 11 പുറത്തിറങ്ങും. ലാദന് ഒളിവില്‍ കഴിഞ്ഞിരുന്ന അബോട്ടാബാദിലെ വസതിയിലെ മൂന്നാമത്തെ നിലയില്‍ ആദ്യം പ്രവേശിച്ച നേവി സീല്‍ ഉദ്യോഗസ്ഥനാണ് പുസ്തകത്തന്റെ ഗ്രന്ഥകര്‍ത്താവ്. ലാദന് മരിക്കുന്നതിന്റെ ദൃക്സാക്ഷിയും ഈ ഉദ്യോഗസ്ഥന് തന്നെയാണ്.
എന്നാല്‍ ഗ്രന്ഥകാരന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേവി സീലിന്റെ ഓപ്പറേഷനെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുന്ന പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് അദ്ദേഹത്തന്റെ പ്രതീക്ഷ. ഗ്രന്ഥകാരനെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇയാള്‍ യുഎസ് സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മെയിലാണ് ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തുന്നത്. ലാദന്റെ അബോട്ടാബാദിലെ വസതിയിലെ റെയ്ഡിനെക്കുറിച്ചുള്ള വിവരം ഐഎസ്ഐയിലെ ഉദ്യോഗസ്ഥന് അറിയാമായിരുന്നുവെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: