കാഞ്ഞങ്ങാട് : ചാപ്റ്റര്‍ ട്യൂഷന് സെണ്റ്ററില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മുഹമ്മദ് അഷറിണ്റ്റെ പീഢനത്തിനിരയായ പ്ളസ്ടു വിദ്യാര്‍ത്ഥിനിയും മാതാവും ആത്മഹത്യക്ക് ശ്രമിച്ചു. പോലീസിണ്റ്റെ സമയോചിതമായ ഇടപെടലും ഉപദേശവും കൊണ്ട് വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ താനുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ചോളം പെണ്‍കുട്ടികളുടെ പേരുകള്‍ യുവാവ് വെളിപ്പെടുത്തിയിരുന്നു. അഷര്‍ നല്കിയ കുറ്റസമ്മത മൊഴി എഴുതിയെടുക്കുന്നതിന് പകരം ഇയാളെ കൊണ്ട് തന്നെ എഴുതിപ്പിച്ച് ചുണ്ടൊപ്പ് വാങ്ങിയ കേസന്വേഷണസംഘം മൊഴിയില്‍ പറഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് യുവാവിനെതിരെ പരാതി നല്കാന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ ഇവര്‍ തയ്യാറായിരുന്നില്ല. നാല് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സ്വമേധയാ കേസെടുക്കുകയും കഴിഞ്ഞ ദിവസം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ എഴുതി നല്കിയ മൊഴി പകര്‍പ്പുമായി പെണ്‍കുട്ടികളുടെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നതിനിടെയാണ് പ്ളസ്ടു വിദ്യാര്‍ത്ഥിനിയും മാതാവും വിഷം കഴിച്ച് ജീവിതമവസാനിപ്പിക്കാന്‍ തുനിഞ്ഞത്. അന്വേഷണസംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് സന്ധ്യക്ക് ൭ മണിയോട് അടുത്തായിരുന്നു. പോലീസ് വാഹനം വഴിയില്‍ ഉപേക്ഷിച്ച് സ്വകാര്യ വ്യക്തിയുടെ കാറിലാണ് പോലീസ് വീട്ടുപരിസരത്തെത്തിയത്. വീട്ടില്‍ പെണ്‍കുട്ടിയും മാതാവും മാത്രമായിരുന്നു തല്‍സമയം. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞ് കണ്ണുനീര് ധാരധാരയായി ഒഴുകുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ വല്ലാത്തൊരു അസ്വാഭാവികത ബോധ്യപ്പെട്ടു. ഏറെ വൈകാതെ മേശപ്പുറത്ത് കരുതിവെച്ച വിഷക്കുപ്പി പോലീസിണ്റ്റെ ശ്രദ്ധയില്‍പ്പെട്ടു. പെണ്‍കുട്ടിയും മാതാവും വിഷം കഴിച്ച് മരിക്കാനുള്ള പദ്ധതിയിട്ടതായി ബോധ്യപ്പെട്ട പോലീസ് വിഷക്കുപ്പി ബലമായി പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയുമായും മാതാവുമായും ഏറെ നേരം സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് ഒടുവില്‍ പോലീസ് മടങ്ങിയത്. ട്യൂഷന് സെണ്റ്ററിലെത്തിയ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഒടുവില്‍ അതൊക്കെ പോലീസിനോട് തുറന്നു പറയുകയും ചെയ്ത അഷര്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ ഭാവിയും ജീവിതവും തകര്‍ത്തുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പലരും ആത്മഹത്യയുടെ വക്കില്‍ പോലും എത്തിത്തുടങ്ങിയത് പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അടിയന്തിരമായും കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ചാപ്റ്റര്‍ പീഢനം വലിയൊരു സാമൂഹിക ദുരന്തമായി പര്യവസാനിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: