ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ഉറവിടം കേരളമായി മാറുന്നു എന്ന് തെളിയിച്ച് 60 ലക്ഷം വ്യാജ സന്ദേശങ്ങളാണ് രാജ്യത്തെ മറ്റിടങ്ങളില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കി പ്രചരിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ച ഈ വ്യാജസന്ദേശ പ്രവാഹത്തിനുത്തരവാദികള് കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശ് ഭീകരസംഘടനയായ ഹര്ക്കത്തൂല് ജിഹാദി ഇസ്ലാമി (ഹുജി)യുമാണെന്നാണ് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ സിമിയ്ക്കും ഇന്ത്യന്‍ മുജാഹിദീനും ഇതില്‍ പങ്കുണ്ട്. വ്യാജപ്രചാരണം നടത്താന്‍ പാക് തീവ്രവാദികളെ സഹായിച്ചത് മലയാളി ഭീകരരാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ മുസ്ലീം വികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിച്ചത്. ഈ മാസം 18നാണ് വ്യാജ ഭീഷണി സന്ദേശങ്ങള്‍ 76 വെബ് സൈറ്റുകളില്‍ കടന്നുകയറി അയച്ചത്. ഇതിന്റെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന് രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലുള്ള ഒരു ഭീകര സംഘടനയാണ് സംഭവത്തിന് പിന്നിലെന്നും പാക് ചാര സംഘടനയായ ഐഎസ്ഐയും ഇതില്‍ പങ്കാളിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുമ്പോഴും പാക്കിസ്ഥാനില്‍ എവിടെയാണ് ഇതിന്റെ ഉത്ഭവമെന്ന് കണ്ടെത്താനായിട്ടില്ല.
പാക്കിസ്ഥാന് സൈബര്‍ ആര്‍മി ഇതിന് മുന്‍പും ഇന്ത്യക്കെതിരെ വേള്‍ഡ് വൈഡ് വെബ്ബില്‍ കൂടി നടത്തിയ സൈബര്‍ ആക്രമണത്തില്‍ സിബിഐ വെബ് സൈറ്റ് തകര്‍ത്തിരുന്നു. അന്നത്തെ ആക്രമണ ലക്ഷ്യം ഇവയുടെ സൈബര്‍ ശേഷി പരീക്ഷണമായിരുന്നെങ്കില്‍ ഈ സൈബര്‍ ആക്രമണം രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വംശീയ വിദ്വേഷം ജനിപ്പിച്ച് അതുവഴി ആക്രമണവേദി സജ്ജമാക്കുക എന്നായിരുന്നു എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റംസാനുശേഷം ആക്രമിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് 30,000 പേര് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും സ്വദേശത്തേയ്ക്ക് പലായനം ചെയ്യുകയുണ്ടായി. കേരളത്തില്‍ ഉണ്ടായിരുന്ന സിമി പിന്നീട് എന്‍ഡിഎഫായും മറ്റും രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനം കേരളത്തിലാണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയതും എന്ഡിഎഫുരായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത നയം കേരളത്തെ കാശ്മീര്‍ ആക്കുക എന്നതാണ്. സര്‍ക്കാര്‍ തന്നെ ഈ സംഘടനക്ക് ഭീകരവാദ ബന്ധമുണ്ടെന്നും 29-ഓളം കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ടെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ കുറ്റാരോപിതരായത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കാസര്‍കോട് പോത്തിന്റെ തല ക്ഷേത്രനടയില്‍ വച്ചതും പെരുമ്പാവൂരില്‍ ഗര്‍ഭിണിയായ പശുവിനെ ശാസ്താ ക്ഷേത്രത്തിന് മുന്പില് വെട്ടിക്കൊന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാം വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇപ്പോള്‍ വ്യാജ എസ്എംഎസ് വഴിയാണ് അന്യ സംസ്ഥാനക്കാരെ ഓടിച്ചത്.
ഇത് കേരളത്തില്‍നിന്ന് പ്രചരിക്കുമ്പോള്‍ മറുനാട്ടില്‍ തൊഴിലെടുത്ത് ജീവിയ്ക്കുന്ന മലയാളികളും ഭീഷണി നേരിടേണ്ടിവരുന്നു. ആസാമിലെ സ്ഥിതിവിശേഷത്തിനുത്തരവാദി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറി വന്നപ്പോള്‍ അവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്കി ആസാം പൗരന്മാരാക്കിയത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നുവല്ലൊ. ഇപ്പോള്‍ ആസാമില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതുമുതലെടുക്കാനാണ് പാക്കിസ്ഥാന് സൈബര്‍ ആക്രമണത്തിന് തുനിഞ്ഞത്. ഈ വ്യാജ സന്ദേശങ്ങളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും തെളിയിക്കുന്നത് നവ മാധ്യമങ്ങളുടേയും സോഷ്യല്‍ വെബ്സൈറ്റിന്റെയും വ്യാപ്തിയും പ്രഹരശേഷിയുമാണ്.
നവമാധ്യമങ്ങള്‍ക്ക് ആരോപണം ഉന്നയിക്കുന്നതിന് തെളിവുകള്‍ വേണ്ട. മതസ്പര്‍ദ്ധ പ്രചരിപ്പിക്കാനും വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കാനും അവര്‍ക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. സൈബര്‍ യുദ്ധത്തിന് പല സാധ്യതകളും ഉണ്ട്. ഒരു രാജ്യത്തെ മിസെയില്‍ സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന വിവര ശൃംഖല ഹാക്ക് ചെയ്ത് ആക്രമണം നടത്താന്‍ സൈബര്‍ ആര്‍മികള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ 500 ലേറെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന് സൈബര്‍ ക്രിമിനലുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടത്രെ. ഇപ്പോള്‍ ഇന്ത്യക്ക് ഭീഷണി സന്ദേശം നീക്കം ചെയ്യാന്‍ യുഎസ്, സൗദി സഹായം തേടേണ്ടിവന്നത് സെര്‍വറുകള്‍ ഇവിടെയായതിനാലാണ്. നവമാധ്യമങ്ങള്‍ അനിയന്ത്രിതമായാല്‍ ആഗോളതലത്തില്‍ തന്നെ അപകടകാരികളാണ്. ഇവ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനം നിലവില്‍ വരേണ്ടതുണ്ട്.
ദിശാബോധമില്ലാത്ത യുവതലമുറയെ വികാരം കൊള്ളിച്ച് ആക്രമണത്തിന് പ്രേരിപ്പിക്കുമ്പോള്‍ ഇന്നത്തെ യുദ്ധത്തിന് സൈന്യമല്ല സൈബര്‍ ആര്‍മിയാണ് രൂപീകൃതമാകേണ്ടത് എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ആസാമില്‍ കലാപശേഷം ലക്ഷക്കണക്കിന് ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതിന് പകരം ഈ സൈബര്‍ ആക്രമണം ചെറുക്കേണ്ട സ്ഥിതിയാണ് ഇന്ന് സംജാതമായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ മുസ്ലീം അന്താരാഷ്ട്ര സന്നദ്ധ സംഘടന മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹായം സ്വീകരിച്ച് വയനാട്ടിലെ ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നതും ആശങ്കക്കിട നല്കുന്ന വാര്‍ത്തയാണ്. 2008 ല്‍ രൂപീകൃതമായ “സൈന്‍” എന്ന സംഘടന ജിദ്ദ, ഖത്തര്‍, ദുബായ് മുതലായ സ്ഥലങ്ങളില്‍ ശാഖകളുള്ള സംഘടനയാണ്. മാനവ വിഭവ പരിശീലനം എന്ന വ്യാജേനയാണത്രെ പ്രവര്‍ത്തനം. കേരളത്തില്‍ ഇപ്പോള്‍തന്നെ പോപ്പുലര്‍ ഫ്രണ്ടും സിമിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ തെളിവുകള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് നാട്ടില്‍ വര്‍ഗീയത കൊഴുപ്പിക്കാന്‍ ഇങ്ങനെ ഒരു പുതിയ സംഘടന മതപരിവര്‍ത്തനത്തില്‍ക്കൂടി തീവ്രവാദത്തിന് നിലമൊരുക്കുന്നത്. കേരളം തീവ്രവാദികളുടെ ആസ്ഥാനമാണെന്നും തീവ്രവാദ പ്രവര്‍ത്തന സാധ്യതകള്‍ ഉണ്ടെന്നും വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുമ്പോഴും മുസ്ലീംലീഗ് നിയന്ത്രിക്കുന്ന യുഡിഎഫ് ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ അരക്ഷിതരാകുന്നു എന്ന ആശങ്ക ശക്തിപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: