ശ്രീനഗര്‍: വെടിനിര്‍ത്തല്‍ ലംഘച്ച് ഇന്ത്യന്‍ സൈനിക ചെക്ക്പോസ്റ്റിനുനേരെ വീണ്ടും പക്കിസ്ഥന്സേന വെടിവെയ്പ്പ് നടത്തി.അതേസമയം ആളാപായമില്ല. സാംബ സെക്ടറിനു സമീപമാണ് വെടിവെയ്പ്പുണ്ടായത്.നാശനഷടങ്ങള്‍ ഒന്നും ഉണ്ടായതായും റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സേന തിരികെ വെടിവെയപ്പ് നടത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞ 18 ദിവസത്തിനിടെ പന്ത്രണ്ട് പ്രാവശ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 19 ന് പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു.ഇതില്‍ പാക്കിസ്ഥാനിലെ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആകെ 33 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: