ബെയ്റൂട്ട്: വടക്കന്‍ ലബനനിലെ ഏറ്റവും വലിയ നഗരമായ ട്രിപ്പോളിയില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സുന്നി മുസ്ലിംകളും അലാവി വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും രൂക്ഷമായി തുടരുകയാണെന്നും സംഘര്‍ഷത്തിനു അയവുണ്ടായിട്ടില്ലെന്നും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.
സിറിയയിലെ ആഭ്യന്തര കലാപമാണ് അതിര്‍ത്തി കടന്നു ലെബനനിലേക്കും വ്യാപിച്ചത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ലെബനന് അതിര്‍ത്തിക്കുള്ളില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയാണ് വര്‍ഗീയ സംഘര്‍ഷം തുടങ്ങിയത്. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ഇരുവിഭാഗവും ആക്രമണം നടത്തുന്നത്.
സംഘര്‍ഷമേഖലയില്‍ സൈന്യത്തെ വിന്യസിച്ചതായി ഔദ്യോഗികകേന്ദ്രം അറിയിച്ചു. ജൂണില്‍ ട്രിപ്പോളിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 15 പേര് കൊല്ലപ്പെട്ടിരുന്നു. അതേസമയം സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ സര്‍ക്കാര്‍ സേന 23 വിമതരെ വധിച്ചു. നിരവധി പേര്‍ക്കു പരുകേറ്റു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ട്. വിമതര്‍ക്കു നേരെ കനത്ത വെടിവയ്പ്പാണു സൈന്യം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: