വാഷിങ്ങ്ടണ്‍: പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ പ്രസ്താവനക്കെതിരെ യുഎസ് രംഗത്തെത്തി. ലംഗിക ആരോപണത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കുവാനുള്ള അടവാണ് ഇതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിക്ടോറിയ നുലന്റ് പറഞ്ഞു. യുഎസുമായി ബന്ധപ്പെട്ട് വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളും അസാഞ്ജുമായി ബന്ധപ്പെട്ട ലൈംഗികകേസുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന അസാന്‍ജിനെ ചോദ്യം ചെയ്യുവാന്‍ സ്വീഡന് വിട്ടുകൊടുക്കുമോ എന്നാണ് എന്നതാണ് നിലവിലെ വിഷയം. അതില്‍ നിന്നും ശ്രദ്ധമാറ്റി യുഎസിനെ പഴിചാരുവാനാണ് അസാഞ്ജ് ശ്രമിക്കുന്നതെന്നു നുലന്റ് കൂട്ടിച്ചേര്‍ത്തു.
തന്നെ വേട്ടയാടുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും യുഎസ് പ്രതികാരത്തിന് ശ്രമിക്കുകയാണെന്നും അസാന് ജ് കഴിഞ്ഞ ഞായറാഴ്ച്ച പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു നുലനന്റ്. യുഎസിന്റ് പ്രതിരോധ രഹസ്യരേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നതിനിടയിലാണ് ലൈംഗിക കുറ്റംചുമത്തുന്നത്.
തനിക്കെതിരായ വേട്ടയാടല്‍ പ്രസിഡന്റ് ബരാക് ഒബാമ അവസാനിപ്പിക്കണമെന്നും അസാഞ്ഞ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2010 ല്‍ സ്വീഡന് സന്ദര്‍ശിക്കാനെത്തിയ അസാഞ്ജ് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: