കൊച്ചി: ഇന്ന് അത്തം. ഇനിയുള്ള നാളുകള്‍ ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങളുടെ ഉത്സവമാണ്. അത്തം മുതല്‍ പത്താം നാള് തിരുവോണം എന്ന കണക്ക് തെറ്റിച്ച് ഇത്തവണ ഒമ്പതാം നാള് തിരുവോണം എത്തും. പൂരാടവും ഉത്രാടവും ഒരേ ദിവസം വന്നെത്തുന്നതിനാലാണ് തിരുവോണം ഇത്തവണ നേരത്തെ എത്തുന്നത്.
തൃക്കാക്കരയപ്പനെ തുമ്പക്കുടംകൊണ്ട് പൊതിഞ്ഞ് ചാണകം മെഴുകിയ മുറ്റത്ത് കുടിയിരുത്തി പൂക്കളം തീര്‍ക്കും. പൂക്കളുടെ കുറവ് കാരണം റെഡിമെയ്ഡ് പൂക്കളും കളര്‍ പൊടികളും ഉപ്പുമൊക്കെയാണ് ഇപ്പോള്‍ പൂക്കളങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ സ്പീക്കര്‍ ജി കാര്ത്തികേയന് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ കലാരൂപങ്ങള്‍ അണിനിരക്കുന്നതായിരിക്കും ഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: