മൂവാറ്റുപുഴ: ഒരു താലൂക്കിലെ മുഴുവന്‍ ആളുകളെയും സൗജന്യ നിയമസഹായ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്ന സംസ്ഥാനത്തെ ആദ്യത്തെ താലൂക്കായി മൂവാറ്റുപുഴ മാറുന്നു. 22ന് ബുധനാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം കേരള ഹൈക്കോടതിയുടെ ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ മൂവാറ്റുപുഴ അര്‍ബന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും.
മൂവാറ്റുപുഴ അസംബ്ലി നിയോജകമണ്ഡലത്തില്‍പെട്ട 10 പഞ്ചായത്തുകളിലും പിറവം അസംബ്ലി നിയോജകമണ്ഡലത്തില്‍ പെട്ട 6 പഞ്ചായത്തുകളിലും സൗജന്യനിയമസഹായ പദ്ധതിയുടെ ഭാഗമായി ലീഗല്‍ ക്ലിനിക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ് ബൃഹത്തായ ഈ പരിപാടി പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിട്ടുള്ളത്.
മൂവാറ്റുപുഴ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും മൂവാറ്റുപുഴ ഡിസിട്രിക്ട് കോര്‍ട്ട് ബാര്‍ അസോസിയേഷന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതി നടപ്പാക്കുവാന്‍ സഹായിച്ചത്. അഭിഭാഷകരും ഗ്രാമസഭാ പ്രസിഡന്റുമാരും അംഗങ്ങളും പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയുടെ ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ ഇമാനുവല്‍ പി.കോലാടി, ഡിസ്ട്രിക്ട് കോര്‍ട്ട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എന്‍.പി.തങ്കച്ചന്, സെക്രട്ടറി ഷിജി വര്‍ഗീസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, അഡ്വ.സി.കെ.ആരിഫ് എന്നിവര്‍ അറിയിച്ചു.
സമ്പൂര്‍ണ സൗജന്യ നിയമസഹായ താലൂക്കായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാനും ജസ്റ്റീസ് പയ്സ് സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. ഏറ്റവും നന്നായി പ്രവര്‍ത്തിച്ച രണ്ട് പഞ്ചായത്തുകള്‍ക്ക് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി.കെ.മോഹനന്, ജസ്റ്റിസ്.സി.കെ.അബ്ദുള്‍ റഹീം എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിക്കും. മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന് മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ബി.കെമാല്‍ പാഷ, ജില്ലാ ജഡ്ജി കെ.ഹരിപ്രസാദ്, നെല്‍സ മെമ്പര്‍സെക്രട്ടറി യു ശരത്ചന്ദ്രന്, കെല്‍സ മെമ്പര്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഔഷധി ചെയര്മാന് ജോണിനെല്ലൂര്‍, ട്രാവന്‍കൂര്‍ ഷൂഗര്‍ ആന്റ് കെമിക്കല്‍സ് ചെയര്മാന് അഡ്വ.പോള്‍ ജോസഫ്, മുനിസിപ്പല്‍ ചെയര്മാന് യു.ആര്.ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, മുന്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റുമാരായ അഡ്വ.കെ.ആര്.സദാശിവന് നായര്‍, അഡ്വ.വര്‍ഗീസ് മാത്യു, അഡ്വ.തോമസ് ജോണ്‍, അഡ്വ.എം.ജയലാല്‍, അഡ്വ.പോള്‍ ജേക്കബ്, അഡ്വ.തോമസ് അധികാരം, ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റുമാരായ അഡ്വ.സി.കെ.ആരിഫ്, അഡ്വ.വത്സമ്മ സ്റ്റീഫന്‍, ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ.ഷിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: