കൊച്ചി: രാജ്യത്താദ്യമായി ഏഴ് യോട്ടിങ് ഇനങ്ങളില്‍ മല്‍സരം സംഘടിപ്പിക്കുന്ന ഓണം ഋഗാറ്റ ജലോല്‍സവം ആഗസ്റ്റ് 25-ന് കൊച്ചിക്കായലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 33 മെഡലുകളാണ് ഏഴിനങ്ങളിലായി വിജയികളെ കാത്തിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജലോല്‍സവം 29-ന് സമാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം പായ്വഞ്ചികളാണ് മല്‍സരത്തിനെത്തുക. 24-ന് വൈകിട്ടോടെ വഞ്ചികള്‍ കൊച്ചിക്കായലില്‍ പരിശീലനത്തിനറങ്ങും.
യാട്ടിങ് അസോസിയേഷന് ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്ത കേരള വാട്ടര്‍സ്പോര്‍ട്സ് ആന്റ് സെയിലിങ് ഓര്‍ഗനൈസേഷനാണ് ഓണം ഋഗാറ്റയുടെ സംഘാടകര്‍. രാജ്യാന്തര പ്രശസ്തരായ ഓഫീഷ്യലുകള്‍ മല്‍സരം നിയന്ത്രിക്കാനെത്തും. അസോസിയേഷന് സൗജന്യമായി പരിശീലനം നല്കിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൊച്ചിക്കായലില്‍ പിരശീലനം നടത്തുന്നുണ്ട്.
ജലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടക സമതി അധ്യക്ഷന്‍ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു. ബോള്‍ഗാട്ടിക്കും വല്ലാര്‍പാടത്തിനും ഇടയ്ക്കുള്ള കായലിലാണ് കൂടുതല്‍ കാറ്റ് കിട്ടുക എന്നതിനാല്‍ അവിടെയാണ് ജലമേള അരങ്ങേറുക. ഒളിമ്പിക്സില്‍ 33 മെഡല്‍ ഇനങ്ങളുള്ള യാട്ടിങ്ങിന് കേരളത്തില്‍ കൂടുതല്‍ ആരാധകരെയും പങ്കാളികളെയും കണ്ടെത്തുകയാണ് ഓണം ഋഗാറ്റയുടെ ലക്ഷ്യം.
25-ന് രാവിലെ ഒമ്പതിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്, എക്സൈസ്മന്ത്രി കെ.ബാബു, എം.എല്‍.എ.മാരായ എസ്.ശര്‍മ, ഹൈബി ഈഡന്, ഡോമനിക് പ്രസന്റേഷന്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനസമ്മേളനത്തില്‍ ടൂറിസം മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: