കോതമംഗലം: ഓര്‍ക്കാപ്പുറത്ത് ഓടിയെത്തിയ ദുരന്തം മാതാപിതാക്കളുടെ ജീവന് കവര്‍ന്നെടുത്തുവെന്ന സത്യം ദുരന്തത്തില്‍ ഇടതുകാലിനേറ്റ ഗുരുതരപരുക്കിന്റെ വേദനയോടെ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന രാജേഷ് അറിഞ്ഞിട്ടില്ല.
തന്റെ പ്രിയപ്പെട്ട മാതാവും പിതാവും എന്നെ നോക്കുമായിതന്നെ വിട്ടുപോയെന്ന സത്യം അറിയിക്കാത്ത ബന്ധുകളോട് അച്ചനമ്മമാര്ക്കെന്തുപറ്റി അവര്‍ ആശുപത്രിയില്‍ തന്നെയാണോ എന്ന് തിരിക്കുന്ന രാജേഷിനോട് മറുപടി എങ്ങനെ പറയണമെന്നറിയാതെ വിഷമിക്കുന്ന ബന്ധുക്കളുടെ നിസ്സഹായവസ്ഥ ദുരന്തശേഷം തലയുള്‍പ്പെടെയുള്ള ശരീഭാഗം ചെളിയില്‍ ആണ്ടുകിടക്കുന്ന രാജേഷിന്റെ കാല് പുറത്തുകണ്ട അയല്‍ വാസിയായ ബേബിയാണ് അഴത്തിലടിഞ്ഞ ചെളിയില്‍ നിന്ന് രാജേഷിനെ പുറത്തെടുത്ത് രക്ഷിച്ചത്. തന്റെ പ്രിയപ്പെട്ട അച്ചനമ്മമാരും വീടും ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ദുഖം അവനെ ഇപ്പോഴും പിന്തുടരുകയാണ്.രാജേഷ് ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് അപകടനിലതരണം ചെയ്ത് കഴിഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: