ന്യൂദല്‍ഹി: പ്രമുഖ മൊബെയില്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സ് 8 പുതിയ ഉല്‍പ്പന്നങ്ങള്‍കൂടി ഉടന്‍ വിപണിയിലിറക്കുന്നു. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്ത് മൈക്രോമാക്സിന് രണ്ടാംസ്ഥാനമാണ്. ഇതുകൂടാതെ പ്രതിമാസ വില്‍പ്പന 1.5 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഒരു ഡസനോളം മൈക്രോമാക്സ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ടെന്നും അടുത്ത ചില ദിവസങ്ങള്‍ക്കുള്ളില്‍ നാല് പുതിയ ഫോണുകള്‍ കൂടി വിപണിയിലെത്തിക്കുമെന്നും മൈക്രോമാക്സ് സിഇഒ ദീപക് മെഹ്റോത്ര പറഞ്ഞു. ജൂലൈയില്‍ മാത്രം മൈക്രോമാക്സിന്റെ 67,000 സ്മാര്‍ട്ട്ഫോണുകളാണ് വിറ്റഴിഞ്ഞത്.
രാജ്യത്ത് സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന 87 ശതമാനം ഉയര്‍ന്നതായി സൈബര്‍ മീഡിയയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2010 ലെ 6 മില്യണ്‍ യൂണിറ്റ് വില്‍പ്പനയില്‍നിന്ന് 2011 ല്‍ 11.2 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. അതായത് ഓരോ വര്‍ഷവും 7 ശതമാനം വര്‍ധനവ്. കഴിഞ്ഞവര്‍ഷം നൂറ്റമ്പതിലധികം സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
കൂടാതെ സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ 38 ശതമാനം ഓഹരിയുമായി നോക്കിയ ഒന്നാംസ്ഥാനത്തും 28 ശതമാനം ഓഹരിയുമായി സാംസങ്ങ് രണ്ടാംസ്ഥാനത്തുമുണ്ട്. മൂന്നാം സ്ഥാനത്ത് റിസേര്‍ച്ച് ഇന്‍ മോഷനാണ് (15 ശതമാനം).
മൈക്രോമാക്സിന്റെ സൂപ്പര്‍ ഫോണ്‍ പിക്സല്‍ എ90 ആയിരിക്കും അടുത്തമാസം പുറത്തിറങ്ങുക. ഡ്യൂല് സിം, 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ടച്ച്സ്ക്രീന്‍, 8 എംപി ക്യാമറ, 1 ജിഎച്ച്ഇസഡ് പ്രോസസര്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. 12,999 രൂപയാണ് ഇതിന്റെ വില. സൂപ്പര്‍ഫോണ്‍ ക്യാന്‍വാസ് എ100, നിഞ്ച 3.5, നിഞ്ച 4 എന്നിവയായിരിക്കും പിന്നീട് പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍.
സ്മാര്‍ട്ട് ഫോണുകളെ കൂടാതെ ടാബ്ലൈറ്റ് പിസികള്‍, ഫണ്ബുക്കുകള് എന്നിവയും മൈക്രോമാക്സ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: