കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരിയിലെ മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണഭരണങ്ങള്‍ വാങ്ങി 1.8൦ ലക്ഷം രൂപയുടെ കള്ളനോട്ട് നല്കി മുങ്ങിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടികൂടിയ നോട്ടുകള്‍ ദുബൈയില്‍ നിന്നാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചെറുവത്തൂറ് കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുള്‍ ജബ്ബാറി(35)നെയും കൂട്ടാളികളെയുമാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് അബ്ദുള്‍ ജബ്ബാറും സുഹൃത്തുക്കളായ പടന്നക്കാട് തീര്‍ത്ഥങ്കരയിലെ സുധാകരന് കൈതക്കാട്ടെ റസാഖ് എന്നിവര്‍ കെ എല്‍ 59 ബി 3366 സ്വിഫ്റ്റ് കാറില്‍ ജ്വല്ലറിയില്‍ സ്വര്‍ണ്ണമെടുക്കാന്‍ എത്തിയത്. സ്വര്‍ണ്ണമെടുത്ത് അതിണ്റ്റെ വിലയായ 1.80 ലക്ഷം രൂപയ്ക്ക് ആയിരത്തിണ്റ്റെ 180 കള്ളനോട്ടുകള്‍ നല്‍കിയാണ് ജബ്ബാറും സംഘവും മടങ്ങിയത്. ഇവര്‍ പോയതിന് ശേഷം നോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ജ്വല്ലറിയില്‍ നിന്ന് ഉടന്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസ് ജ്വല്ലറിയിലെത്തി നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ടി വി യില്‍ തെളിഞ്ഞ ചിത്രത്തിലൂടെയാണ് ജബ്ബാറിനെയും സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞത്. ഉടന്‍ ചെറുവത്തൂരിലേക്ക് കുതിച്ചു പോലീസ് സംഘം കൈതക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് ജബ്ബാറിനെയും ഇതിന് പിന്നാലെ സുധാകരനെയും റസാഖിനേയും പിടികൂടുകയായിരുന്നു. ജബ്ബാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റംസാന് -ഓണം വിപണി ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ കണ്ണൂറ്, കാസര്‍കോട് ജില്ലയില്‍ ഇറക്കിയതായുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. ഗള്‍ഫില്‍ ഡ്രൈവറാണ് ജബ്ബാര്‍. ആഗസ്റ്റ് 14നാണ് ജബ്ബാര്‍ അവധിക്ക് നാട്ടിലെത്തിയത്. ജബ്ബാര്‍ നാട്ടിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ആഗസ്റ്റ് 12ന് കാസര്‍കോട്ട് നിന്നാണെന്ന് പരിചയപ്പെടുത്തി മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് കൈതക്കാട്ടെ ക്വാര്‍ട്ടേഴ്സിലെത്തുകയും ജബ്ബാര്‍ അയച്ചു കൊടുത്തതാണെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ ഭാര്യ സുബൈദയെ ഏല്‍പ്പിക്കുകയായിരുന്നു. ജബ്ബാര്‍ നാട്ടിലെത്തുന്നതിന് മുമ്പ് തന്നെ വീട്ടിലെത്തിച്ച ആറ് ലക്ഷം രൂപയുടെ 5൦൦ രൂപയുടെയും 1൦൦ രൂപയുടെയും കള്ളനോട്ടുകള്‍ പല പാവപ്പെട്ടവരുടെയും കൈകളിലെത്തിയിട്ടുണ്ട്. ജബ്ബാറിണ്റ്റെ ഭാര്യ സുബൈദ ചെറുവത്തൂരിലെ മറ്റ് രണ്ട് ജ്വല്ലറികളിലും കള്ളനോട്ട് നല്കി സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ട്. അറ്റ്ലസ് ജ്വല്ലറിയില്‍ 53൦൦൦ രൂപ നല്കി സ്വര്‍ണ്ണം വാങ്ങിയത് ജബ്ബാറിണ്റ്റെ ഭാര്യ സുബൈദയാണ്. തത്സമയം ഫാഷന്‍ ഗോള്‍ഡില്‍ 75൦൦൦ രൂപ നല്കി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയത് ജബ്ബാര്‍ തന്നയാണ്. സൂബൈദയുടെ വീട്ടിലേക്ക് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ ഇന്നലെ കാലത്ത് അടച്ച 5൦൦൦ രൂപയും കള്ളനോട്ടാണ്. അറ്റ്ലസ് ജ്വല്ലറി ഉടമകള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജബ്ബാറിണ്റ്റെ പെരിങ്ങോത്തെയും, കൈതക്കാട്ടെയും, വീടുകള്‍ സി ഐ കെ വി വേണുഗോപാലിണ്റ്റെ നേതൃത്വത്തില്‍ പരിശോധിച്ചു. അബ്ദുള്‍ ജബ്ബാറിന് കള്ളനോട്ടുകള്‍ നാട്ടിലെത്തിച്ച മുഹമ്മദ് കുഞ്ഞിഹാജി കര്‍ണ്ണാടകയിലെ ഉഡുപ്പി സ്വദേശിയാണെന്ന് ജബ്ബാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ ഹാജി ആരംഭിച്ച കമ്പ്യൂട്ടര്‍ അസംബ്ളിംഗ് സ്ഥാപനത്തില്‍ ജബ്ബാര്‍ ഡ്രൈവറായി ജോലിക്ക് ചേര്‍ന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കര്‍ണ്ണാടകയും, കേരളവും കേന്ദ്രീകരിച്ചുളള വാന്‍ കള്ളനോട്ടു മാഫിയയുടെ കോടികളില്‍ ചെറിയൊരു തുക മാത്രമാണ് ജബ്ബാറിണ്റ്റെ കൈകളില്‍ 12ന് എത്തിച്ചേര്‍ന്ന ൬ ലക്ഷം രൂപയെന്ന് ഉറപ്പായിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രകാശന് നീലേശ്വരം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍, സുരേഷ്, ഡ്രൈവര്‍ ബിജു തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലും നാടകീയമായ നീക്കങ്ങളിലൂടെയുമാണ് ജബ്ബാറിനെ വലയിലാക്കിയത്. നീലേശ്വരം സി ഐ സി കെ സുനില്‍ കുമാര്‍, ചന്തേര എസ് ഐ എം പി വിനീഷ്, ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ ക്രൈം സ്ക്വാഡില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫിറോസ് തുടങ്ങിയവരും കള്ളനോട്ട് അന്വേഷണത്തിന് കാഞ്ഞങ്ങാട്ടെ പോലീസ് സംഘവുമായി സഹകരിച്ചു. എ എസ് പി എച്ച് മഞ്ജുനാഥ് ജബ്ബാറിനെ വിശദമായി ചോദ്യം ചെയ്തു. അന്വേഷണം മംഗലാപുരം, കാസര്‍കോട് ഭാഗത്തേക്ക് വ്യാപിപ്പിക്കും. ജബ്ബാറിനെയും പിടികൂടിയ കള്ളനോട്ടും ഇന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: