കൊച്ചി: മാതൃ മരണനിരക്കും ശിശുമരണനിരക്കും കുറയ്ക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം നടപ്പാക്കുന്ന പുതിയ പദ്ധതിയായ ജനനി സുരക്ഷാ കാര്യക്രം – �അമ്മയും കുഞ്ഞും� എക്സൈസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ലൂഡി ലൂയിസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
അമ്മയും കുഞ്ഞും� എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ബോധവത്ക്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള പോസ്റ്റര്‍ കൊച്ചി നഗരസഭ മേയര്‍ ടോണി ചമ്മണിയും ലഘുലേഖ ലൂഡി ലൂയിസ് എംഎല്‍എയും പ്രകാശിപ്പിച്ചു. ചടങ്ങില്‍ കൊച്ചി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.കെ.അഷ്റഫ്, ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്, എന്‍ആര്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി. ബീന, അഡീഷണല്‍ ഡി.എം.ഒ, ഡോ.കെ.എ.സഫിയ ബീവി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ശാന്തകുമാരി, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ.വി.പി.കുര്യൈപ്പ്, ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ്; കൊച്ചിന് ചെയില്‍ഡ് ഫൗഷേന്‍ സിഇഒ, ഡോ.എം.വി.ജോസഫ്, കെജിഎംഒ പ്രതിനിധി ഡോ.വി.മധു എന്നിവര്‍ പ്രസംഗിച്ചു.
അമ്മയും കുഞ്ഞും� പദ്ധതിയിലൂടെ എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള 30 ദിവസം വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. രോഗനിര്‍ണ്ണയത്തിനാവശ്യമായ പരിശോധനകള്‍, രക്തം, ഭക്ഷണം, വീട്ടില്‍ നിന്നും ആശുപത്രിയിലേക്കും തിരിച്ചും ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്കുമുള്ള റഫറല്‍ എന്നിവയ്ക്കുള്ള വാഹനസൗകര്യവും സൗജന്യമായി നല്‍കും. ഗര്‍ഭിണികള്‍ക്ക് പ്രസവശേഷം 42 ദിവസം വരെയും ശിശുക്കള്‍ക്ക് ജനിച്ച് 30 ദിവസം വരെയും പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കും. സാധാരണ പ്രസവത്തിന് 1650 രൂപയും, സിസേറിയന് 3300 രൂപയും, നവജാത ശിശു പരിചരണത്തിന് 700 രൂപയുമാണ് പദ്ധതി പ്രകാരം ചെലവാക്കുന്നത്. പദ്ധതി നടത്തിപ്പ് വിലയിരുത്തുന്നതിനായി ജില്ലാതലം മുതല്‍ സ്ഥാപനതലം വരെ മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനോടൊപ്പം ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി വിവിധ പരിപാടികളും ആസൂത്രണം ചെയ്തുവരുന്നു. ജില്ലയില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജെഎസ്എസ്കെ പദ്ധതി പ്രകാരമുള്ള സൗജന്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: