കൊച്ചി: വിശാലകൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്കു നിറം പകരാനും നിര്‍ദേശങ്ങള്‍ നല്കാനുമായി മുന്‍ അധ്യക്ഷന്മാര് ഒരേ വേദിയിലെത്തി. ജില്ല കളക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചശേഷം ജിസിഡിഎ അധ്യക്ഷനുമായി തിളങ്ങിയ മുന്‍കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാര്‍, പൊലീസ് മേധാവിയെന്ന നിലയില്‍ പേരെടുത്തശേഷം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സമയബന്ധിതപൂര്ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച ജോസഫ് തോമസ്, കലൂര്‍-കടവന്ത്ര റോഡ്, സഹോദരന് അയ്യപ്പന് റോഡ് വികസനം എന്നിവയിലൂടെ ശ്രദ്ധനേടിയ കെ.ബാലചന്ദ്രന് എന്നിവരാണ് പ്രായോഗിക നിര്‍ദേശങ്ങളുമായി വേദിയിലെത്തിയത്.
വിശാലകൊച്ചിയുടെ വരുന്ന 18 വര്‍ഷത്തെ വികസനഗതി }നിശ്ചയിക്കാനാണ് ജിസിഡിഎ ‘വിഷന്‍ 2030’ സംഘടിപ്പിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച മെട്രൊ }നഗരമെന്ന സ്വപ്നത്തിലേക്കും ആസൂത്രിത }നഗരമെന്ന ലക്ഷ്യത്തിലേക്കുമുള്ള മുന്നേറ്റം എങ്ങനെയായിരിക്കണമെന്ന വിദഗ്ധോപദേശം തേടുകയാണു സെമിനാറിലൂടെ.
ആസൂത്രിതവും ശാസ്ത്രീയവുമായ വികസന} പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ വിപുലമായ അധികാരങ്ങളുള്ള ഒരു മെട്രൊ പൊലിറ്റന്‍ പ്ലാനിങ് അതോറിട്ടി കൊച്ചിക്കു മാത്രമായി രൂപീകരിക്കണമെന്നു ‘വിഷന്‍ 2030’ന്റെ ആദ്യദിനത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. കൊച്ചിയുമായി ബന്ധപ്പെടുന്ന മുഴുവന്‍ വികസന പദ്ധതികളും ഇവിടെ, ഈ സംവിധാനത്തിനുകീഴില്‍ ചര്ച്ചചെയ്യപ്പെട്ടതിനുശേഷമാകണം നടപ്പാക്കേണ്ടതെന്നും വിദഗ്ധാഭിപ്രായം.
50 വര്‍ഷം മുന്നോട്ടു ചിന്തിച്ചാല്‍ മുംബൈ }നഗരത്തിലേതിനു സമാനമായ വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്ത് ഏറ്റവും സാധ്യതകളുള്ള നഗരമാണ് കൊച്ചിയെന്നു ‘വിഷന്‍ 2030’ല്‍ ആമുഖ പ്രഭാഷണം }നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ജിസിഡിഎ മുന്‍ ചെയര്‍മാനുമായ എസ്. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. അതിനുള്ള ഭൗതിക സാഹചര്യങ്ങളെല്ലാം ഇവിടെയുണ്ട്.
സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം റോഡ്, റെയില്‍, ജല ഗതാഗത സംവിധാനങ്ങള്‍ അടങ്ങുന്ന അടിസ്ഥാന സൗകര്യ മേഖലയില്‍ വമ്പന്‍ വികസന} മാറ്റങ്ങളുണ്ടാകണം. ഇതു സാധ്യമാകുന്നതിനു 10 വര്‍ഷത്തിനകം 25,000 കോടി രൂപയുടെ നിക്ഷേപം }നഗരത്തില്‍ നടക്കണം. നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാരുകളുടെ വിഭവശേഷി പരിമിതമാണ്. ഇതു മറികടക്കാന്‍ സാമ്പത്തിക സ്രോതസുകളുടെ ഏകോപനത്തിനായി ഒരു പ്രത്യേക വിഭാഗം ജിസിഡിഎയില്‍ ഉണ്ടാകണം.
കാലത്തിനുസരിച്ചുള്ള മാറ്റങ്ങളോടെ, വികസന} പദ്ധതികളിലും }നഗരാസൂത്രണത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ }നല്‍കിയാലേ വരുംകാല വികസനം ശാസ്ത്രീയമായി }നടപ്പാക്കാനാകൂ എന്നു തുടര്‍ന്നു സംസാരിച്ച മുന്‍ ജിസിഡിഎ ചെയര്മാന് അഡ്വ. കെ. ബാലചന്ദ്രന് ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ – തിരുക്കൊച്ചി ടൗണ്‍ പ്ലാനിങ് ആക്റ്റ്, മദ്രാസ് ടൗണ്‍ പ്ലാനിങ് ആക്റ്റ് എന്നിവയില്‍ ഭേദഗതിവരുത്തിയുള്ള നഗരാസൂത്രണ }നിയമമാണ് ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നത്. ഇതിനു മാറ്റം വരുത്തി വിപുലമായ അധികാരങ്ങളോടെയുള്ള ഒരു മെട്രൊപൊലിറ്റന്‍ ടൗണ്‍ പ്ലാനിങ് അതോറിട്ടി രൂപീകരിക്കണം, അദ്ദേഹം പറഞ്ഞു.
കൊച്ചി എന്തെന്നും }നഗരത്തിന്റെ ഭൂമിശാസ്ത്രം എങ്ങനെയാണെന്നും അറിഞ്ഞുവേണം ഇവിടെ നടപ്പാക്കേണ്ട ഓരോ വികസന പദ്ധതിയും വിഭാവനം ചെയ്യേണ്ടതെന്നു മുന്‍ ജിസിഡിഎ ചെയര്മാന് വി. ജോസഫ് തോമസ് പറഞ്ഞു. ‘വിഷന്‍ 2030’ന്റെ ലക്ഷ്യങ്ങളായി ജിസിഡിഎ മുന്നോട്ടുവച്ചിരിക്കുന്ന സബര്‍ബന്‍ റെയില്‍, വരാപ്പുഴ വരെയുള്ള റിങ്ങ്റോഡ് പദ്ധതി എന്നിവ കൊച്ചിയുടെ ഭാവിക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
‘വിഷന്‍ 2030’ല്‍ ജിസിഡിഎ ലക്ഷ്യംവയ്ക്കുന്ന പ്രധാന വികസന പദ്ധതികള്‍ സംബന്ധിച്ച പ്രദര്‍ശനവും ആദ്യദിനത്തിലുണ്ടായിരുന്നു. ഇന്ന് നഗരവികസനവുമായി ബന്ധപ്പെട്ട ഏഴു വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ടു }നാലിനു } സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഭക്ഷ്യമന്ത്രി അനൂപ്ജേക്കബ്, എംപിമാരായ പി.സി.ചാക്കോ, കെ.പി.ധനപാലന്, ജോസ്.കെ.മാണി, ചാള്‍സ് ഡയസ്, എംഎല്‍എമാരായ തോമസ് ഐസക്, സാജുപോള്‍, വി.പി.സജീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന് വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.സെമിനാറില്‍ രൂപപ്പെടുന്ന വികസന ആശയങ്ങള്‍ ചേര്‍ത്താകും ‘വിഷന്‍ 2030’ രേഖയ്ക്കു അന്തിമരൂപം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: