ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഏറ്റവും വലിയ വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം. കാമ്ര വ്യോമതാവളത്തില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഏഴ് ഭീകരരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു യുദ്ധവിമാനം പൂര്‍ണമായും തകര്‍ന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ ഒന്‍പതോളം ഭീകരര്‍ വ്യോമസേനാത്താവളത്തിലേക്ക് ഇരച്ച് കയറിയാണ് ആക്രമണം നടത്തിയത്. ചെക്ക് പോസ്റ്റില്‍ ഗ്രനേഡ് ആക്രമണം നടത്തിയശേഷമാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണസമയത്ത് ഏതാണ്ട് 30 യുദ്ധവിമാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനമായ ജി എഫ്-17 ഇവിടെയാണ് ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂറോളം ഭീകരരുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി. ദീര്‍ഘനേരം വെടിവെയ്പ്പുണ്ടാകുകയും ചെയ്തു. കമ്രാ വ്യോമത്താവളത്തില്‍ ആണവായുധശേഖരമുണ്ടെന്ന വാര്‍ത്ത പാക് വ്യോമസേന നിരാകരിച്ചിട്ടുണ്ട്. സംഭവത്തിനിടയില്‍ ഒരു ഭീകരനും രക്ഷപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലൊരു ആക്രമണമുണ്ടാകുമെന്ന് പാക് ഇന്റലിജന്റ ്സ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് പഞ്ചാബ് പ്രവിശ്യയിലെ വ്യോമത്താവളത്തിന് ആക്രമണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 2009 ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിനുനേരെയുണ്ടായ ആക്രമണവും 2011 ല്‍ കറാച്ചി നാവിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണവുമാണ് ഇത്തരത്തിലുണ്ടായിരിക്കുന്ന മറ്റ് ഭീകരാക്രമണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: