മോസ്കോ: ശാസ്ത്രസാഹിത്യ കഥകളുടെ കൂട്ടുകാരനായ പ്രശസ്ത എഴുത്തുകാരന് ഹാരി ഹാരിസണ്‍ അന്തരിച്ചു.87 വയസായിരുന്നു.പുലര്‍ച്ചെ യായിരുന്നു അന്ത്യം.ലോക പ്രശസത ആമാനുഷിക കഥാപാത്രമായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റാറ്റിന്റെ പിറവി ഹരിസണിന്റെ തൂലികയില്‍ നിന്നാണ്.1960 ല്‍ പുറത്തിറങ്ങിയ ഡെത്ത് വേള്‍ഡാണ് അദ്ദേഹത്തിന്റെ ആദ്യ സയന്‍സ് ഫിക്ഷന്‍ നോവല്‍.1966ല്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ നെഞ്ചിലേറ്റിയ മേക്ക് റൂം 1973 ല്‍ സോയ്ലെന്റ് ഗ്രീന്‍ എന്ന പേരില്‍ അദ്ദേഹം സിനിമയാക്കി. അറുപതിലധികം നോവലുകളും നൂറോളം ചെറുകഥകളും ഹാരിസണിന്റെ തൂലികയില്‍ നിന്നു പിറന്നു.ദ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റാറ്റ് എന്ന നോവല്‍ പരമ്പരയിലൂടെയാണ് ഹാരിസണ്‍ സാഹിത്യ ലോകത്ത് പ്രശസ്തനാകുന്നത്.1961 ലാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റാറ്റ് പരമ്പരയിലെ ആദ്യ നോവല്‍ പുറത്തിറക്കിയത്.ദ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റാറ്റ് റിട്ടേണ്‍സ് എന്ന നോവലാണ് 2010 ല്‍ ഏറ്റവുമൊടുവിലായി പുറത്തിറക്കിയത് .
ഹാരിസണിന്റെ മരണം സാഹിത്യലോകത്ത് നികത്താനാകാത്ത നഷ്ടമാണെന്നും ലക്ഷക്കണക്കിനു വായനക്കാരുടെ സ്നേഹം സമ്പാദിച്ചാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞിരിക്കുന്നതെന്നും സുഹൃത്തും എഴുത്തുകാരനുമായ മൈക്കിള്‍ കരോള്‍ പറഞ്ഞു. ഹാരിസണിന്റ അവസാനനാളുകള്‍ അയര്‍ലണ്ടിലാണ് ചില വഴിച്ചത്.പരേതയായ ജോവാന് മെര്ലര് ആണ് ഹാരിസണിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: