എവിടെയാണ് ചിന്തയുടെ ഉത്ഭവം. മനസ് എവിടെയാണെന്ന് സ്വയം ചോദിച്ചുകൊണ്ടേയിരിക്കൂ. ചിന്ത എവിടെ നിന്നാണ് ഉയരുന്നത്.
അപ്പോള്‍ നിങ്ങള്‍ക്ക് കാണാം ചിന്തയില്ല, ചിന്ത ഉയരുന്നില്ല എന്ന്.
ഒരു കാര്യം നിങ്ങള്‍ക്കറിയാമോ? ചില ചോദ്യങ്ങള്‍ക്ക് എന്തുത്തരം പറഞ്ഞാലും അര്‍ത്ഥം ഒന്നുതന്നെയായിരിക്കും. ഉറങ്ങുന്ന ആളോട് നിങ്ങളുറങ്ങുകയാണോ എന്ന് ചോദിക്കുക. അയാള്‍ അതേ എന്നുത്തരം പറഞ്ഞാലോ. അതിന്റെ അര്‍ത്ഥം ‘അല്ല’ എന്നല്ലേ? അയാള്‍ എന്തുത്തരം പറഞ്ഞാലും അതിന്റെ അര്‍ത്ഥം ‘അല്ല’ എന്നുതന്നെയാണ്. ചെവി കേള്‍ക്കാത്തവനോട് ‘നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ല അല്ലേ?’ എന്ന് ചോദിക്കുമ്പോള്‍ അയാള്‍ ‘ഇല്ല’ എന്നുപറയുമ്പോഴും അതിന്റെ അര്‍ത്ഥം അയാള്‍ ബധിരനല്ല എന്നുതന്നെ. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്ക് എന്തുത്തരമായാലും അത് വെറുതെയാണ്. നിഷ്പ്രയോജനമാണ്. പക്ഷേ, ജനങ്ങള്ക്കതറിയില്ല. അവര്‍ ഇതിനെക്കുറിച്ചൊക്കെ ധാരാളം എഴുതുന്നു; പ്രസംഗിക്കുന്നു.
ഏതെങ്കിലും ഒരു നിര്‍ദേശം അപ്രായോഗികമോ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതോ ആണെങ്കില്‍ അത് നിര്‍ദേശമല്ല. വെറും ഭാവന മാത്രമാണ്. ജീവതത്തില്‍ പ്രായോഗികമാക്കാം എന്ന് നാം കരുതുന്ന ഒന്നിനെയാണ് നിര്‍ദേശമെന്ന് പറയുന്നത്. പ്രവൃത്തിയിലേക്ക് കൊണ്ടുവരാവുന്ന ചിന്തയാണ് നിര്‍ദേശം. ചിന്ത പ്രവൃത്തിയാക്കി മാറ്റാന്‍ സാധിക്കില്ല എന്നുവരികില്‍ പിന്നെ അതെങ്ങനെ നിര്‍ദേശമാകും?
മനസ് ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ധാരാളം പുലമ്പിക്കൊണ്ടിരിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വളരെ അത്ഭുതകരമായ കാര്യമാണത്. നിങ്ങള്‍ അത് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ മനസിലാക്കാന്‍ സാധിക്കും, ചിന്തകളേ വരുന്നില്ല എന്ന്. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വികാരങ്ങള്‍ ഉയര്‍ന്നുവരുന്നു. അവ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അവ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: